കാസര്കോട്: കുടുംബത്തോടൊപ്പം അജ്മീര് സിയാറത്തിനു പോയ മഞ്ചേശ്വരം സ്വദേശിയെ കാണാതായി. മഞ്ചേശ്വരം, മച്ചംപാടി, പുച്ചത്തുബയലിലെ ഹുസൈനാറി (58)നെയാണ് കാണാതായത്. ഒക്ടോബര് 7നാണ് ഹുസൈനാറും ഭാര്യയും ഉൾപ്പെടെയുള്ള 25പേര് അടങ്ങിയ സംഘം യാത്ര തിരിച്ചത്. അജ്മീർ സിയാറത്തിനു ശേഷം ഡല്ഹി ജുമാമസ്ജിദ് കാണാന് പോയതായിരുന്നു തീര്ത്ഥാടക സംഘം. ഡല്ഹി ജുമാമസ്ദിന്റെ രണ്ടാം നമ്പര് ഗേറ്റില് വച്ച് ഒക്ടോബര് 14നാണ് ഹുസൈനാറിനെ കാണാതായത്. ബന്ധുക്കളും കൂടെ ഉണ്ടായിരുന്നവരും പരിസരങ്ങളിലെല്ലാം തെരച്ചില് നടത്തിയെങ്കിലും കണ്ടെത്താന് കഴിഞ്ഞില്ല. തുടര്ന്ന് ഡല്ഹി പൊലീസില് പരാതി നല്കി.
ഹുസൈനാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര് 7558904900 എന്ന ഫോണ് നമ്പറില് അറിയിക്കണമെന്ന് വാര്ഡ് മെമ്പര് ഷരീഫ് പാവൂര് അറിയിച്ചു.







