മഞ്ചേശ്വരത്ത് 9 കിലോ കഞ്ചാവ് പിടികൂടിയ കേസ്: പ്രതിക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും

കാസർകോട്: മഞ്ചേശ്വരം താലൂക്കിലെ കുബന്നൂർ വില്ലേജിൽ ദേർജാലിലെ വീട്ടിൽനിന്ന് 9 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ദേർജാൽ ഹൗസിലെ ഡി എം സക്കരിയ എന്ന ജിക്കി (38) യെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്നു കോടതിവിധി പ്രസ്താവനയിൽ പറഞ്ഞു. 2021 ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12.45നാണ് കേസിനാസ്പദമായ സംഭവം. കുബന്നൂർ വില്ലേജിലെ ദേർജാലിലുള്ള പ്രതിയുടെ കുടുംബവീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. അന്ന് കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടറായിരുന്ന നൗഫലും സംഘവുമാണ് വീട്ടിൽ പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കാസർകോട് എക്സൈസ് ഇൻസ്പെക്ടറായിരുന്ന ജോയ് ജോസഫാണ്.പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ചന്ദ്രമോഹനനും അഡ്വ.ചിത്രകലയും ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
Scroll to top

You cannot copy content of this page