മൈസൂര്: മൈസൂര് ദസറയ്ക്ക് കുടുംബത്തോടൊപ്പമെത്തി ബലൂണ് വില്പ്പന നടത്തുകയായിരുന്ന ഒന്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില് പ്രതിയായ യുവാവിനെ വധശിക്ഷയ്ക്കു ശിക്ഷിച്ചു. സിദ്ധലിംഗാപുര സ്വദേശിയായ കാര്ത്തിക്കി (32)നെയാണ് മൈസൂരു അതിവേഗ കോടതി ശിക്ഷിച്ചത്. 2025 ഒക്ടോബര് ഏഴിനാണ് കൊലപാതകം നടന്നത്. ബലൂണ് വില്പ്പന കഴിഞ്ഞ് കുടുംബത്തോടൊപ്പം ദസറ ഗ്രൗണ്ടില് ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടി. ഈ സമയക്ക് സ്ഥലത്തെത്തിയ പ്രതി, കുട്ടിയെ തട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഗ്രൗണ്ടിനു സമീപത്തു തന്നെ മൃതദേഹം തള്ളുകയും ചെയ്തിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്ന്ന് കുടുംബം രാവിലെ തെരച്ചില് നടത്തുന്നതിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്. തുടർന്ന് കുടുംബം നരസിംഹരാജ പൊലീസിൽ പരാതി നൽകി.സി സി ടി വി ദൃശ്യങ്ങള് പരിശോധിച്ച പൊലീസ് 24 മണിക്കൂറിനകം പ്രതിയായ കാര്ത്തിക്കിനെ അറസ്റ്റു ചെയ്തിരുന്നു.
കൊലക്കേസിന്റെ തെളിവെടുപ്പിനിടയില് ഓടി രക്ഷപ്പെടാന് ശ്രമിച്ച കാര്ത്തിക്കിനെ വെടിവച്ചാണ് അന്ന് കീഴടക്കിയത്. ബസ് ക്ലീനറായ പ്രതി 2019ല് മറ്റൊരു പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം വെള്ളത്തില് മുക്കി കൊലപ്പെടുത്താന് ശ്രമിച്ച കേസിലും പ്രതിയായിരുന്നു. പ്രസ്തുത കേസില് വിചാരണ കോടതി കാർത്തിക്കിനെ നാലുവര്ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് ഹൈക്കോടതിയില് അപ്പീല് നല്കി ജാമ്യത്തിലിറങ്ങി. അതിനു ശേഷമാണ് ഒന്പതു കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.








