കാസര്കോട്: പറമ്പില് സ്ഥാപിച്ചിരുന്ന പമ്പ് സെറ്റ് മോഷ്ടിച്ചയാളെ മണിക്കൂറുകള്ക്കകം പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ സ്വദേശിയും കോളിച്ചാലില് താമസക്കാരനുമായ ശ്യാംലാലി(41)നെയാണ് രാജപുരം സര്ക്കിള് ഇന്സ്പെക്ടര് എ. സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കോടതിയില് ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേയ്ക്കു റിമാന്റു ചെയ്തു.
പാണത്തൂരിലെ അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള പമ്പ് സെറ്റാണ് കഴിഞ്ഞദിവസം മോഷണം പോയത്.







