ബേക്കല്‍ സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിനൊരുങ്ങി തച്ചങ്ങാട്; ‘വരയോരം’ ചിത്രരചന നാളെ ബേക്കല്‍ ബീച്ചില്‍

കാസര്‍കോട്: നവംബര്‍ 3,4,5,6 തീയ്യതികളില്‍ നടക്കുന്ന ബേക്കല്‍ സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു തച്ചങ്ങാടൊരുങ്ങുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം എത്തിയ കലോത്സവം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകസമിതി .നാട്ടുകാരും അധ്യാപകരും സംഘാടകസമിതി അംഗങ്ങളും ഒന്നിച്ച് അണിനിരന്നു കൊണ്ടുള്ള ഗൃഹ സന്ദര്‍ശനം അവസാന ഘട്ടത്തിലാണ്. കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥത്തിന്റെ ഭാഗമായുള്ള ‘വരയോരം’ ചിത്രരചന 18ന് (നാളെ) ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടക്കും. വൈകുന്നേരം നാലിന് പ്രശസ്ത ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരന്മാര്‍ അണിനിരക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page