കാസര്കോട്: നവംബര് 24 മുതല് 28 വരെ പെരിയ ഗവ. ഹയര്സെക്കണ്ടറി സ്കൂളില് നടക്കുന്ന കാസര്കോട് റവന്യു ജില്ലാ സ്കൂള് കലോത്സവത്തിനു ലോഗോ ക്ഷണിച്ചു. ഡിജിറ്റല് മള്ട്ടി കളര് ലോഗോ ഡിസൈനുകള് പി ഡി എഫ്, പി എന് ജി, ജെ പി ജി ഫോര്മാറ്റുകളില് തയ്യാറാക്കി ഒക്ടോബര് 23ന് വൈകിട്ട് അഞ്ചിന് മുമ്പ് [email protected] എന്ന വിലാസത്തിലോ 6238529658 എന്ന നമ്പറിലോ അയക്കണമെന്ന് സംഘാടകസമിതി അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നല്കണമെന്നും അറിയിപ്പില് പറഞ്ഞു.
പെരിയ സ്കൂളിന്റെ ചരിത്രത്തില് ആദ്യമായാണ് ജില്ലാ സ്കൂള് കലോത്സവം നടക്കുന്നത്. കലോത്സവം വന് വിജയകമാക്കി, നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതിയും നാട്ടുകാരും.







