കാസര്കോട്: റിട്ടയേര്ഡ് പ്രധാന അധ്യാപകനും കോണ്ഗ്രസ് നേതാവുമായിരുന്ന പൈവളിഗെ, കയ്യാര്, കന്നഡിജാലുവിലെ തോമസ് ക്രാസ്ത (94) അന്തരിച്ചു. പൈവളിഗെ പഞ്ചായത്ത് അംഗം, കയ്യാര് ഡോണ്ബോ സ്കൂൾ അധ്യാപകന്, പ്രധാന അധ്യാപകന് എന്നീ നിലകളില് പ്രവര്ത്തിച്ചിരുന്നു. ഇന്ത്യന് നാഷണല് കോണ്ഗ്രസ് പൈവളിഗെ മണ്ഡലം പ്രസിഡണ്ട് ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിലും പ്രവര്ത്തിച്ചിരുന്നു. നിര്യാണ വിവരമറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്ട്ടി നേതാക്കള് വീട്ടിലെത്തി അന്ത്യാഞ്ജലി അര്പ്പിച്ചു. ഭാര്യ: മേരി ക്രാസ്ത. മകന്: ക്രിസ്റ്റിഫര് ജെ ക്രാസ്ത. മരുമകള്: ലവിനോ ഡിസൂസ.







