പത്തനംതിട്ട: ശബരിമല മേല്ശാന്തിയായി അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്ന് (ഞായര്) രാവിലെ സോപാനത്ത് നടന്ന നറുക്കെടുപ്പിലാണ് മേല്ശാന്തിയെ തെരഞ്ഞെടുത്തത്. മാളികപ്പുറം മേല്ശാന്തിയായി എ.ദാമോദരന് നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ശങ്കരന് നമ്പൂതിരി നിലവില് പഴവങ്ങാടി ക്ഷേത്രം മേല്ശാന്തിയാണ്. പുളിമൂട് സ്വദേശിയാണ്.
മാളികപ്പുറം മേല്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എ.ദാമോദരന് നമ്പൂതിരി കോഴിക്കോട്, വടകര സ്വദേശിയാണ്.







