നെല്ലിക്കുന്നിലെ കെ.ഭവാനി അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന്, ഭവാനി നിലയത്തില്‍ പരേതനായ കെ. ദാമോദരന്റെ ഭാര്യ ഭവാനി (50) അന്തരിച്ചു. മക്കള്‍: ചിത്തരഞ്ജന്‍, ശോഭ, കിഷോര്‍, അനില്‍, സുനില്‍, പ്രവീണ്‍. മരുമക്കള്‍: സുരേഷ് മടപ്പുര(റിട്ട. എഡ്യൂക്കേഷന്‍ ഓഫീസ്), സുധ, വിനയ, സുഷ്മ, നിഷ, ശരണ്യ. സഹോദരങ്ങള്‍: പരേതരായ സുന്ദര, രാഘവ, ദേവകി. സംസ്‌ക്കാരം നാളെ രാവിലെ ഒന്‍പതിന് പള്ളം പൊതുശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍: മധൂര്‍, പട്‌ളക്കുന്നില്‍ എം ഡി എം എ യുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വിദ്യാനഗര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. ഹിദായത്ത് നഗര്‍, സ്വദേശിയും പട്‌ള, കുന്നിലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ പി.അസ്മയില്‍ (41) ആണ് വിദ്യാനഗര്‍ എസ് ഐ വിജയന്‍ മേലത്തിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നു 2.11 ഗ്രാം എം ഡി എം എ പിടികൂടിയതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ആറേ മുക്കാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. എസ് ഐ വിജയന്‍ മേലത്ത് ,എ …

ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനവും തൊഴിൽ പരിശീലനവും ആരംഭിക്കുന്നു

കാസർകോട് : മുൻ മന്ത്രി ചെർക്കളം അബ്ദുള്ള സ്മാരക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനവും തൊഴിൽ പരിശീലന കേന്ദ്രവും ആരംഭിക്കാൻ തീരുമാനിച്ചതായി ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ചെയർമാൻ നാസർ ചെർക്കളവും ജനറൽ സെക്രട്ടറി ബി അഷ്റഫും അറിയിച്ചു.മേൽപറമ്പിൽ ചേർന്ന കേന്ദ്ര കമ്മറ്റിയുടെ ആദ്യ യോഗമാണ് സർക്കാർ അംഗീഗരത്തോടെയുള്ള പുതിയ സ്മോൾ സ്കെയിൽ ഇൻഡസ്ട്രിയൽ ആൻഡ് സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ തീരുമാനിച്ചത്. മുഹമ്മദ് അബ്ദുൾ ഖാദർ ചെമ്പിരിക്ക ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം …

മധു വാഹിനി ഓണം വിനോദയാത്ര നടത്തി

ബോവിക്കാനം: ഓണാവധിക്കു മധു വാഹിനി ഗ്രന്ഥാലയം വിനോദയാത്ര സംഘടിപ്പിച്ചു. കണ്ണൂര്‍ പയ്യാമ്പലം ബീച്ച്, കണ്ണൂര്‍ കോട്ട, നായനാര്‍ അക്കാദമി, തൃച്ചംബരം, മാട്ടൂല്‍ പെറ്റ് സ്റ്റേഷന്‍, ചൂട്ടാട് ബീച്ച്, മാടായിപ്പാറ എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്. ഓരോ പ്രദേശത്തിന്റേയും ചരിത്ര, സാംസ്‌കാരിക പ്രാധാന്യം സ്വായത്തമാക്കിയ യാത്ര തികച്ചും ആസ്വാദ്യവും ആനന്ദകരവുമായിരുന്നു. രാഘവന്‍ ബെള്ളിപ്പാടി, സി കെ ബാലകൃഷ്ണന്‍, കെ ജയചന്ദ്രന്‍, ശ്രീജ, ശോഭ, അനുഭവ് ഇ പി നേതൃത്വം നല്‍കി.

വൈവിധ്യമാര്‍ന്ന മതങ്ങള്‍ക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവും അത്യന്താപേക്ഷിതം: ആര്‍.എസ്.എസ് മേധാവി

പി പി ചെറിയാന്‍ ന്യൂയോര്‍ക് : വൈവിധ്യമാര്‍ന്ന മതങ്ങള്‍ക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവും അത്യന്താപേക്ഷിതമാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കില്‍ നടന്ന ‘വണ്‍ വേള്‍ഡ്: വണ്‍ ഹ്യൂമാനിറ്റി’ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങളില്ലാത്ത ഇന്ത്യയാണ് വേണ്ടതെന്നു വിശ്വസിക്കുന്ന ഏതൊരു ഹിന്ദുവും യഥാര്‍ത്ഥ ഹിന്ദുമത സത്തയില്‍ നിന്നാണ് വ്യതിചചലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആചാരങ്ങള്‍ ആത്യന്തികമായി സത്യത്തിലേക്കും ഒറ്റ മനുഷ്യസമൂഹത്തിലേക്കുമാണ് നയിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു . തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുന്നതിനും ഉള്‍ക്കൊള്ളുന്ന സേവനം വളര്‍ത്തിയെടുക്കുന്നതിനുമായി മുസ്ലീം, ക്രിസ്തീയ …

ഉപ്പളയില്‍ 44 കാരനെ കാണാതായി

കാസര്‍കോട്: വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ യുവാവ് തിരിച്ചെത്തിയില്ലെന്നു പരാതി. ഉപ്പള, ബി ടി റോഡിലെ പ്രസാദ് ഷെട്ടി (44)യെ ആണ് കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് ലക്ഷ്മണ ഷെട്ടി നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 22ന് രാവിലെ ഒന്‍പതു മണിയോടെയാണ് മകൻ വീട്ടില്‍ നിന്നു ഇറങ്ങിപ്പോയതെന്നു പരാതിയില്‍ പറഞ്ഞു. അവിവാഹിതനായ പ്രസാദ് ഷെട്ടി നേരത്തെ മംഗ്‌ളൂരുവിലെ സ്‌കാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.

പഞ്ചാബിൽ എ എ പി നേതാവിനെ വെടിവച്ചു കൊന്നു; അക്രമികള്‍ എത്തിയത് കാറില്‍

ചണ്ഡിഗഡ്: പഞ്ചാബിലെ ഫിറോസ്പൂരില്‍ ആംആദ്മി പാര്‍ട്ടി (എ എ പി) നേതാവിനെ വെടിവച്ചു കൊന്നു. ഗുര്‍പ്രീത് സിംഗി (45)നെയാണ് കാറിലെത്തിയ നാലംഗസംഘം കൊലപ്പെടുത്തിയത്. ശനിയാഴ്ച സന്ധ്യയോടെ മംഭോട്ട് ടൗണിലാണ് സംഭവം. ഗുര്‍പ്രീത് സിംഗും സുഹൃത്തായ ഹര്‍പ്രീത് സിംഗും സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ കാറിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഗുര്‍പ്രീത് സിംഗ് ആശുപത്രിയില്‍ എത്തിക്കും മുമ്പു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹര്‍പ്രീത് സിംഗ് ലുധിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് …

കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് കലക്ട്രേറ്റിലെ സീനിയര്‍ ക്ലാര്‍ക്ക് ആശാലതയുടെ മരണം സംബന്ധിച്ച് എ ഡി എം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. ജോലി സമ്മര്‍ദ്ദമോ, സ്ഥലം മാറ്റമോ അല്ല ആത്മഹത്യയ്ക്കു കാരണമായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗം. അഞ്ചുവര്‍ഷമായി ആശാലത കടുത്ത നിരാശയിലായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.ചെങ്കള, അതൃക്കുഴി സ്വദേശിനിയായ ആശാലത (41) ആഗസ്റ്റ് ഏഴിനാണ് ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കഴിച്ചത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശാലത ആദ്യം ചെങ്കളയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആരുടെയും …

വിദ്യാഭ്യാസ വകുപ്പ് റിട്ട. സൂപ്രണ്ട് പെരുതടിയിലെ ബി. കേശവൻ അന്തരിച്ചു

കാസർകോട്: ഹൊസ്ദുർഗ്ഗ് , പനത്തടി,പെരുതടി കമലാ നിവാസിലെ ബി.കേശവൻ (73) അന്തരിച്ചു. വിദ്യാഭ്യാസ വകുപ്പിൽ റിട്ട. സൂപ്രണ്ടും പെരുതടി ശിവക്ഷേത്ര ഭരണ സമിതി മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: കമല. മക്കൾ: ലത, പ്രിയ, പ്രശാന്ത്( എൻജിനീയർ, ബംഗളൂരു ) മരുമക്കൾ: കിഷോർ കുമാർ( അധ്യാപകൻ, ബംഗളൂരു), സതീഷ് കുമാർ (എ എസ് ഐ രാജപുരം). സഹോദരങ്ങൾ: ബൈരു നായ്ക്ക്, എം പി സുരേന്ദ്രൻ , ദേവമ്മ, ലക്ഷ്മി, ബാബു, കമല, ,ദാമോധരൻ.

ഖത്തറിൽ മരണപ്പെട്ട ജി.സി.സി അംഗത്തിന്റെ കുടുംബത്തിന് കൈത്താങ്ങായി ആസ്ക് ആലംപാടി മൂന്ന് ലക്ഷം രൂപ കൈമാറി

ആലംപാടി: ഖത്തറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ജി.സി.സി അംഗവും.എരിയപ്പാടി സ്വദേശിയുമായ ആളിന്റെ കുടുംബത്തിന് ആസ്ക് ആലംപാടി ജി.സി.സി കാരുണ്യ വർഷ പദ്ധതിയിൽ നിന്ന് രൂപ 3,16,500/- (മൂന്ന് ലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ് രൂപ) ധനസഹായം നൽകി. ആസ്ക് ജി.സി.സി അംഗം കാദർ സൈത്തൂൻ തുക ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടിക്ക് കൈമാറി. ആസ്ക് വൈസ് പ്രസിഡന്റ് സാദിഖ് ഖത്തർ, മുൻ പ്രസിഡന്റ് മുസ്തഫ ഇ.എ, ജി.സി.സി വൈസ് പ്രസിഡന്റ് ജൗഹർ ആലംപാടി, ജി.സി.സി അംഗങ്ങളായ റഫീഖ് ബുറാഖ, …

ജില്ലയിൽ മുങ്ങിമരണം തുടർക്കഥ; ഈ മാസം മാത്രം നാലു പേർമരിച്ചു; മൊഗ്രാൽ പുത്തൂർ ഉജീർക്കര കുളത്തിൽ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചത് അതിഥി തൊഴിലാളി

കാസർകോട് : മൊഗ്രാൽ പുത്തൂർ ഉജീർക്കര കുളത്തിൽ കഴിഞ്ഞദിവസം കുളിക്കാൻ ഇറങ്ങിയ അഥിതി തൊഴിലാളി മുങ്ങിമരിച്ചു. രാജസ്ഥാൻ ജയ്പൂർ സ്വദേശി അൽ ഫയാസ് ഖാനാണ് മുങ്ങിമരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.ഇതിനിടെ ഫയാസ് ഖാൻ മുങ്ങിത്താഴുകയായിരുന്നു. കാസർകോട്ടു നിന്ന് എത്തിയ ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്നു മൃതദേഹം പുറത്തെടുത്തു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസം തന്നെ ജില്ലയിലെ നാലാമത്തെ മുങ്ങിമരണമാണ് കഴിഞ്ഞ ദിവസത്തേത്. ആഗസ്റ്റ് 12ന് നായന്മാർമൂല തൻവീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ …

ശ്രീകൃഷ്ണ ജയന്തി: ജില്ലയില്‍ 150 കേന്ദ്രങ്ങളില്‍ ബാലഗോകുലം ശോഭയാത്ര

കാസര്‍കോട്: ശ്രീകൃഷ്ണ ജയന്തിക്കു ജില്ലയില്‍ 150 കേന്ദ്രങ്ങളില്‍ ബാലഗോകുലം ശോഭായാത്ര നടത്തും. ഇതില്‍ 109 കേന്ദ്രങ്ങള്‍ ബാലഗോകുലത്തിന്റെ കാഞ്ഞങ്ങാട് മേഖലയിലാണ്.മായ വിട്ടുണരൂ, മാനവനായ് വളരൂ എന്ന സന്ദേശവുമായാണ് ശോഭായാത്രകള്‍ നടത്തുന്നത്. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മൂന്നുമണിയോടെ എല്ലാ കേന്ദ്രങ്ങളിലും ശോഭായാത്ര ആരംഭിക്കും. ചില സ്ഥലങ്ങളില്‍ മൂന്നോ അധിലധികമോ ശോഭായാത്രകള്‍ സംഗമിച്ചു മഹാശോഭായാത്രകള്‍ നടത്തും. കാഞ്ഞങ്ങാട്ടു മേഖലയില്‍ 15 ഇടങ്ങളില്‍ മഹാശോഭായാത്രകളുണ്ട്. കാസര്‍കോട്ട് ബോവിക്കാനത്ത് ഏറ്റവും വലിയ മഹാശോഭായാത്രയുണ്ട്. പതാക ഉയര്‍ത്തല്‍ ഞായറാഴ്ച നടക്കും. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു സാംസ്‌ക്കാരിക …

സ്‌പെഷ്യല്‍ ക്ലാസിന് പോയ 17 കാരിയെ കാണാതായി

കാസര്‍കോട്: സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് താമസ സ്ഥലത്തു നിന്നു പോയ പതിനേഴുകാരിയെ കാണാതായി. പിതാവ് നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വര്‍ഷങ്ങളായി ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുവത്തൂരിനു സമീപത്തു താമസിക്കുന്ന ഉത്തരേന്ത്യന്‍ കുടുംബത്തിലെ അംഗമാണ് കാണാതായ പെണ്‍കുട്ടി. ഇന്നലെ (ശനി) രാവിലെ എട്ടരമണിയോടെ സ്‌കൂളില്‍ സ്‌പെഷ്യല്‍ ക്ലാസുണ്ടെന്നു പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത്. ഉച്ചകഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.

മേല്‍പ്പറമ്പ്, ചളിയംകോട്ട് അജ്ഞാത വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ അജ്ഞാത വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഇന്ന് (ഞായര്‍) പുലര്‍ച്ചെ അഞ്ചുമണിയോടെ മേല്‍പ്പറമ്പ്, ചളിയംകോട്ടാണ് അപകടം ഉണ്ടായത്.അപകടത്തിനു ഇടയാക്കിയ വാഹനം നിര്‍ത്താതെ പോയി. ഈ സമയത്ത് ചളിയങ്കോട് വഴി കടന്നു പോയ ഏതോ ബസോ, ലോറിയോ ആണ് വഴിയാത്രക്കാരനായ 45 വയസ്സുള്ള ആളെ ഇടിച്ചതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അപകടം സംബന്ധിച്ച് മേല്‍പ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. …

നേരം പുലര്‍ന്നതു കാന്തപുരം സമസ്ത ഇനിയും അറിയുന്നില്ല: കെ കെ ശൈലജ

കണ്ണൂര്‍: കാന്തപുരം വിഭാഗത്തിന്റെ സ്ത്രീകളോടുള്ള സമീപനം കാലത്തിനു നിരക്കാത്തതും അങ്ങേയറ്റം സ്ത്രീ വിരുദ്ധവുമാണെന്നു സി പി എം നേതാവും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ അപലപിച്ചു.സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നതു ശരിയല്ലെന്ന കാന്തപുരം വിഭാഗം പ്രസ്താവനയെ അവര്‍ വിമര്‍ശിച്ചു. നിരവധി വിദ്യാഭ്യാസ-സാമൂഹ്യ സേവന സ്ഥാപനങ്ങള്‍ നടത്തുന്ന സമസ്തയില്‍ നിന്ന് ഇത്തരമൊരഭിപ്രായ പ്രകടനമുണ്ടാവുന്നതു അപലപനീയമാണെന്നു ഫേസ് ബുക്ക് കുറിപ്പില്‍ അവര്‍ പറഞ്ഞു. ഇതു സ്ത്രീ വിരുദ്ധമാണ്. സംസ്ഥാനത്തു മുസ്ലീം സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. …

കോണ്‍ഗ്രസ്- സി പി എം ഭായ് ഭായ്; ആലപ്പുഴ ചെന്നാം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ബി ജെ പി അംഗമായ പഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി

ആലപ്പുഴ: മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സി പി എം കോണ്‍ഗ്രസ്സുമായി അടുക്കുന്നു.ബി ജെ പി ഭരണത്തിലായിരുന്ന ആലപ്പുഴയിലെ ചേര്‍ത്തല ചെന്നാംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ബി ജെ പി അംഗം വി വിനീതയെ കോണ്‍ഗ്രസ്- സി പി എം കൂട്ടുകെട്ട് അവിശ്വാസത്തിലൂടെ പുറത്താക്കി.19 അംഗപഞ്ചായത്തില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും ഏഴ് അംഗങ്ങള്‍ വീതമാണുള്ളത്. സി പി എമ്മിന് അഞ്ചംഗങ്ങളുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏഴ് അംഗങ്ങള്‍ വീതമുള്ള കോണ്‍ഗ്രസും ബി ജെ പിയും മത്സരിച്ചെങ്കിലും …

മലപ്പുറത്ത് 10 കിലോ എംഡിഎംഎയുമായി മൂന്നു പേര്‍ പിടിയില്‍; സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

മലപ്പുറം: മലപ്പുറത്ത് 10 കിലോ എംഡിഎംഎ പിടിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ നിന്നാണ് ഇത്രയധികം എംഡിഎംഎ പിടികൂടിയത്. മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്.മഞ്ചേരിയില്‍ നിന്ന് നേരത്തെ 96 ഗ്രാം എംഡിഎംഎയുമായി ആറുപേരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 10 കിലോയിലധികം എംഡിഎംഎയുമായി മൂന്നു പേര്‍ പിടിയിലായത്. പിടിയിലായവരെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ആര്, എവിടെ നിന്നാണ് എംഡിഎംഎ എത്തിച്ചത്, ആരൊക്കെയാണ് സബ് ഏജന്റുമാര്‍ എവിടെയൊക്കെയാണ് വിതരണം …

പൂരക്കളരി ഇനി പുലിമട; സ്വരാജ് റൗണ്ടിലിറങ്ങാന്‍ ഒരുങ്ങി 500വോളം പുലികള്‍

തൃശ്ശൂര്‍: ഇന്ന് നാലുമണിയോടെ തൃശ്ശൂര്‍ നഗരത്തില്‍ പുലിയിറങ്ങാന്‍ പോകുന്നു. ഒന്നും രണ്ടുമല്ല, അഞ്ഞൂറോളം പുലികള്‍. ആണ്‍പുലികളും പെണ്‍പുലികളും മാത്രമല്ല ട്രാന്‍സ്‌ജെന്‍ഡര്‍ പുലികളും കുട്ടിപ്പുലികളും കൂട്ടത്തിലുണ്ട്. അയ്യന്തോള്‍, കുട്ടന്‍ കുളങ്ങര, സീതാറാം മില്‍, ചക്കാമുക്ക്, നായ്ക്കനാല്‍, വിയ്യൂര്‍, ശങ്കരം കുളങ്ങര, പാട്ടുരായ്ക്കല്‍, ഒളേരിക്കര എന്നിവിടങ്ങളില്‍ നിന്നാണ് പുലിക്കൂട്ടങ്ങള്‍ സ്വരാജ് റൗണ്ടില്‍ എത്തുന്നത്. മന്ത്രി ഒ.ജെ ജിനീഷ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ പൂരക്കളിക്കളരി പുലി മടയായി മാറും. നാടിന് ഇത് ഹരം പകരും. കുട്ടികള്‍ക്ക് അവിസ്മരണീയ അനുഭവമാകും.51 പുലികളും വാദ്യസംഘവും …