പയ്യന്നൂര്‍: മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ്ണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മാനന്തേരി, ചിറ്റാരിപ്പറമ്പ് ശോഭന നിവാസില്‍ ടി. സുസ്മിതി (36)നെയാണ് പയ്യന്നൂര്‍ ഡിവൈ. എസ്.പി സി കെ മണിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇതോടെ കൊള്ള കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ജൂണ്‍ ഒന്നിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മഹാരാഷ്ട്ര സ്വദേശി കുമാറും കുടുംബവും സഞ്ചരിച്ച കാര്‍ പയ്യന്നൂർ, പെരുമ്പയിൽ വച്ച് തട്ടിയെടുത്താണ് സ്വര്‍ണ്ണവും പണവും കൊള്ളടിച്ചത്.
തമിഴ്നാട്, ഈറോഡില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ റൂറല്‍ എസ് പിയുടെ സ്ക്വാഡ് അംഗങ്ങളാണ് പിടികൂടിയത്.







