പൊയിനാച്ചി: വിജയദശമി ദിനത്തോടനുബന്ധിച്ച് പൊയിനാച്ചി സരസ്വതി വിദ്യാലയത്തിൽ വിദ്യാരംഭവും സരസ്വതി പൂജയും നടന്നു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.
വിജയദശമിയോടനുബന്ധിച്ച് വിദ്യാലയത്തിൽ നടന്ന സരസ്വതി പൂജയിൽ അറിവിന്റെയും വിദ്യയുടെയും ദേവതയായ സരസ്വതീദേവിയുടെ അനുഗ്രഹം തേടി നിരവധി പേർ എത്തിയിരുന്നു.. വിദ്യാരംഭച്ചടങ്ങിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനൽകി. കുട്ടികളുടെ വിദ്യാഭ്യാസ ജീവിതത്തിന് ശുഭാരംഭം കുറിക്കുന്ന ചടങ്ങിൽ രക്ഷിതാക്കളും അധ്യാപകരും സന്തോഷ പൂർവം പങ്കെടുത്തു.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഭാരതീയ സംസ്കാരത്തിന്റെ പൈതൃകവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു ആഘോഷം.







