ഐ.പി.എൽ. പ്രാർത്ഥന കൂട്ടായ്മയുടെ 649-ാമത് ഓൺലൈൻ സെഷൻ സമാപിച്ചു

പി പി ചെറിയാൻ

ഹൂസ്റ്റൺ: ഇന്റർനാഷണൽ  പ്രെയർ ലൈൻ ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ 649-ാമത് സെഷൻ ചൊവ്വാഴ്ച വിപുലമായി ആഘോഷിച്ചു . അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തു.

ഡിട്രോയിറ്റിൽ നിന്നുള്ള സി. വി. സാമുവൽ സ്വാഗതം ആശംസിച്ചു.ഫിലാഡൽഫിയയിൽ നിന്നുള്ള സന്തോഷ് അബ്രഹാം പ്രാർത്ഥന നടത്തി. ഡാളസിൽ നിന്നുള്ള ഷാജി രാമപുരം വിശുദ്ധ വേദപുസ്തകത്തിൽ നിന്ന് 2 പത്രോസ് 3:14-18 വരെയുള്ള ഭാഗങ്ങൾ വായിച്ചു.

തിരുവല്ലയിൽ നിന്നുള്ള പ്രമുഖ ദൈവവചന പ്രാസംഗികൻ പ്രൊഫ. ഡോ. ജോർജ് മാത്യു (ഫിലാഡൽഫിയ) മുഖ്യ പ്രഭാഷണം നടത്തി. ക്രിസ്തീയ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം യേശുക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും വളരുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഹൂസ്റ്റണിൽ നിന്നുള്ള വൽസ മാത്യു ലോക സമാധാനത്തിനും വിവിധ ആവശ്യങ്ങൾക്കുമായി മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ടി. എ. മാത്യു നന്ദി പറഞ്ഞു. ലബ്ബോക്കിൽ നിന്നുള്ള റവ. ജെയിംസ് കെ. ജോണിന്റെ സമാപന പ്രാർത്ഥനയോടെ സമാപിച്ചു. ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചു.

പ്രാർത്ഥനായോഗത്തിന്റെ 650-ാമത് സെഷൻ ഒക്ടോബർ 27 നു നടക്കും. ന്യൂജേഴ്സിയിൽ നിന്നുള്ള റവ. പ്രതേഷ് ഉമ്മൻ യോഗത്തിൽ വചനസന്ദേശം നൽകും. കൂടുതൽ വിവരങ്ങൾക്കു 1-712-770-4821 (Access Code: 530464#) നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page