പതിനേഴുകാരി പ്രസവിച്ചു; 18 കാരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പീഡനത്തിനു ഇരയായ 17 കാരി പ്രസവിച്ചു. സംഭവത്തില്‍ 18 കാരനെതിരെ കുമ്പള പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. രണ്ടു മാസം മുമ്പ് ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഈ വിവരം പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ രണ്ടു ദിവസം മുമ്പ് പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. വിശദമായ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ച ശേഷമാണ് പോക്‌സോ കേസെടുത്തത്. നവജാത ശിശു പെണ്‍കുട്ടിയുടെ ബന്ധുവിന്റെ പരിചരണത്തില്‍ കഴിയുന്നതായാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ലോറിയും ഡ്രൈവറും പിടിയില്‍; അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തിയത് 30 സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്
Scroll to top

You cannot copy content of this page