കാസര്‍കോട്: കാസര്‍കോട് നഗരസഭാ പരിധിയില്‍ നിന്നുള്ള മുസ്ലിം ലീഗ് സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ക്ക് മുസ്ലിം ലീഗ് തളങ്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ റഹിമാന്‍, ജില്ലാ പ്രസിഡന്റ് എന്‍.എ നെല്ലിക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം അബ്ദുല്‍ റഹിമാന്‍, ജില്ലാ സെക്രട്ടറി അഷ്റഫ് എടനീര്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ദുബൈ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് തളങ്കര മേഖല കമ്മിറ്റി ചെയര്മാന് ലുഖ്മാന് തളങ്കര അദ്ധ്യക്ഷത വഹിച്ചു. അനസ് കണ്ടത്തില്‍ , മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കെ.എം ബഷീര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ടി.ഇ മുക്താര്‍, എം.പി ഷാഫി ഹാജി, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ.എം ഹനീഫ്, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അമീര്‍ പള്ളിയാന്‍, റഹ്മാന് തൊട്ടാന്‍, മുത്തലിബ് പാറക്കട്ട്, നാഫി ചാല, സജീര്‍ ബെദിര, സിയാന് പടിഞ്ഞാര്‍, ഹസ്സന് പതിക്കുന്നില്‍, ബി.യു അബ്ദുല്ല, ബഷീര്‍ കെ.എഫ്.സി, എം.എച്ച് അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് റഹ്മാന് പടിഞ്ഞാര്‍, എം.എസ്.എഫ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി മുഫീദ് ഊദ്, കണ്ണൂര്‍ യൂനിവേഴ്സിറ്റി ബോക്സിംഗ് മത്സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയ അഹ്മദ് അലി, എം.എസ്.എഫ് മുസ്ലിം ഹൈസ്കൂള്‍ യൂണിറ്റ് ഭാരവാഹികളായ അഹ്മദ് ഗസ്വാന്‍, റജ്വാന് അബ്ദുല്ല, ഖൈസ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.







