പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ലോറിയും ഡ്രൈവറും പിടിയില്‍; അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തിയത് 30 സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്

പയ്യന്നൂര്‍: പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ശേഷം ലോറിയുമായി കടന്ന ഡ്രൈവര്‍ അറസ്റ്റില്‍. മലപ്പുറം, വളക്കുളം, കോഴിച്ചേന അക്കപ്പറമ്പില്‍ ഹൗസിലെ കെ പ്രവീണി(35)നെയാണ് പരിയാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാറും സംഘവും പിടികൂടിയത്.
ഇന്നലെ (വ്യാഴം )പുലര്‍ച്ചെ പഴയങ്ങാടി , അടുത്തില കെ എസ് ടി പി റോഡിലാണ് അപകടം. പഴയങ്ങാടിയിലെ കെ സുലോചന (52)യെയാണ് വാഹനം ഇടിച്ചത്. ഇവര്‍ സ്ഥലത്തു തന്നെ മരണപ്പെടുകയും ചെയ്തു. പഴയങ്ങാടി പൊലീസ് അപകട സ്ഥലം തൊട്ട് കണ്ണൂര്‍ വരെ വിവിധ സ്ഥലങ്ങളിലുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അപകടത്തിനു ഇടയാക്കിയ ലോറിയെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍, ചാലയിലെ ഒരു സ്വകാര്യ ആശുപത്രിക്കുപിന്‍വശത്തു നിര്‍ത്തിയിട്ട നിലയിലാണ് ലോറി കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ലോറിയും ഡ്രൈവറും പിടിയില്‍; അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തിയത് 30 സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്
Scroll to top

You cannot copy content of this page