ഉപ്പളയില്‍ കുറ്റിക്കാട്ടില്‍ പരിക്കേറ്റ നിലയില്‍ കാണപ്പെട്ട ആള്‍ മരിച്ചു; മുഖത്ത് പരിക്ക്, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഉപ്പളയില്‍ കുറ്റിക്കാട്ടില്‍ പരിക്കേറ്റ നിലയില്‍ കാണപ്പെട്ട ആള്‍ മരിച്ചു. മൃതദേഹം മംഗല്‍പ്പാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. മരണപ്പെട്ട ആളെ തിരിച്ചറിയാനായി മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ (വ്യാഴം) വൈകുന്നേരം അഞ്ചര മണിയോടെ ഉപ്പള, ഗേറ്റ് അഞ്ചിക്കട്ടയില്‍ റെയില്‍ പാളത്തിനു പടിഞ്ഞാറു ഭാഗത്തെ കുറ്റിക്കാട്ടിലാണ് അപരിചിതനെ മുഖത്ത് പരിക്കേറ്റ നിലയില്‍ കാണപ്പെട്ടത്. നാട്ടുകാര്‍ ഉടന്‍ തന്നെ ആംബുലന്‍സില്‍ കയറ്റി മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ട്രെയിന്‍ തട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ലോറിയും ഡ്രൈവറും പിടിയില്‍; അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തിയത് 30 സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്
Scroll to top

You cannot copy content of this page