നിർമ്മാണത്തിൽ മെല്ലെപോക്ക്: ജില്ലാ ആസ്ഥാനത്തെ അഗ്നിരക്ഷാ നിലയം നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു; ജീവനക്കാർക്ക് ദുരിതം

കാസർകോട്: തീപിടുത്തവും, മുങ്ങിമരണവും അപകടങ്ങളും ആവർത്തിക്കുന്ന ജില്ലയിൽ കൂടുതൽ അടിസ്ഥാനസൗകര്യത്തോടെ ആരംഭിച്ച അഗ്നിശമന നിലയo കെട്ടിട നിർമ്മാണം മെല്ലെപോക്കിൽ. ജീവനക്കാരാകട്ടെ ദുരിതത്തിലും.

രാപ്പകൽ ജീവൻ രക്ഷാദൗത്യവുമായി ഓടുന്ന ജീവനക്കാർ ഒന്ന് തലചായ്ക്കുന്നത് നിലവിലെ കെട്ടിടത്തിന്റെ കുടുസ്സ് മുറികളിലാണ്.പഴയ കെട്ടിടത്തിന്റെ 8 ക്വാർട്ടേജ് പൊളിച്ചു നീക്കിയാണ് ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. നിർമ്മാണം തുടങ്ങി വർഷങ്ങളായെങ്കിലും പൂർത്തിയാക്കാൻ ഇനിയും വർഷങ്ങളെ ടുക്കുമെന്ന അവസ്ഥയാണ് ഇപ്പോഴു ള്ളത്.

കാസർകോട് ഫയർ സ്റ്റേഷൻ കെട്ടിടം,ജില്ലാ ഫയർ ഓഫീസ്, ക്വാർട്ടേഴ്സ് കോംപ്ലക്സ് ഉൾപ്പെടെ 15 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. ഫണ്ടിന്റെ വരവിലെ കാലതാമസമാണ് നിർമ്മാണം നീണ്ടു പോകുന്നതിന് കാരണമാകുന്നതെന്ന് പറയുന്നു.

ജില്ലയിൽ മുങ്ങിമരണങ്ങളും, തീപിടുത്തങ്ങളും വർദ്ധിച്ചു വരുമ്പോഴും ജില്ലയിലെ 6 അഗ്നിരക്ഷാ നിലയങ്ങൾക്കും വേണ്ടത്ര അടിസ്ഥാനസൗകര്യമൊരുക്കാൻ ബന്ധപ്പെട്ടവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവർഷം ജില്ലയിൽ 2133 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തീപിടുത്ത കേസുകളിൽ അധികവും വാഹനം,വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയായിരുന്നു. കാസർകോട് അഗ്നിരക്ഷാ നിലയത്തിന്റെ പരിധിയിലായിരുന്നു കേസുകൾഅധികവും.

തീപിടുത്തം ഉണ്ടായാലും, മുങ്ങിമരണം റിപ്പോർട്ട് ചെയ്യപ്പെട്ടാലും അപകട സ്ഥലത്തേക്ക് ഓടിയെത്തേണ്ട ദൂരത്തെ കുറിച്ചാണ് ജീവനക്കാർക്ക് ആശങ്കയുള്ളത്. അപകടം സംഭവിച്ച ദൂരെ ദിക്കുകളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ ആകുമോ എന്ന ആധി എല്ലായ്പ്പോഴും ജീവനക്കാർക്കുണ്ട്. എന്നിട്ടും ജീവനക്കാർ സംഭവസ്ഥലത്തേക്ക് കുതിക്കും.തീ കെടുത്താനാ യാലും,ജീവൻ രക്ഷിക്കാനായാലും അതാണ് ജീവനക്കാരുടെ സന്തോഷം.

മലയോര മേഖലയിലാണ് തീപിടുത്തമോ, മുങ്ങിമരണമോ റിപ്പോർട്ട് ചെയ്താൽ ഫയർഫോഴ്സിന് എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കാത്തത്. ഇവിടങ്ങളിൽ അത്യാഹിതം ഉണ്ടായാൽ സമീപ പ്രദേശങ്ങളിലെ അഗ്നിരക്ഷാ നിലയങ്ങളുടെ സേവനങ്ങളാണ് ലഭിക്കുക.ഇവിടെയാണ് ദൂരപരിധി വലിയ പോരായ്മയാവുന്നത്. കാലാവസ്ഥയിൽ ഉണ്ടായിട്ടുള്ള വ്യതിയാനം കൂടുതൽ അഗ്നി രക്ഷാ കേന്ദ്രങ്ങൾ ജില്ലയിൽ വേണമെന്ന ആവശ്യം. ശക്തമാക്കുന്നുണ്ട്. മലയോര മേഖലയിൽ എന്നപോലെ മഞ്ചേശ്വരത്ത് അതിർത്തിയോട് ചേർന്ന് അഗ്നി രക്ഷാ നിലയം വേണമെന്ന ആവശ്യവുംശക്തമാണ്. ബദിയടുക്കയിലും അഗ്നി രക്ഷാ നിലയം വേണമെന്ന് നേരത്തെ
ആവശ്യമുണ്ട്. തത്വത്തിൽ സർക്കാർ ഇത് അംഗീകരിച്ചതുമാ ണ്.എട്ടുവർഷം പിന്നിട്ടിട്ടും നടപടി ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുന്നു.

നാഷണൽ ഫയർ പ്രൊട്ടക്ഷൻ അസോസിയേഷന്റെ നിർദ്ദേശപ്രകാരം 15 കിലോമീറ്റർ പരിധിയിൽ അഗ്നി രക്ഷാസേന യൂണിറ്റ് വേണ്ടതാണ്.എന്നാൽ ഈ നിർദ്ദേശത്തോട് ജില്ല മുഖം തിരിച്ചു നിൽക്കുന്നുവെന്ന ആക്ഷേപമാണ് നാട്ടുകാർക്കുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ലോറിയും ഡ്രൈവറും പിടിയില്‍; അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തിയത് 30 സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്
Scroll to top

You cannot copy content of this page