കാസര്‍കോട്: ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ലോറി കുറ്റിക്കോല്‍, വട്ടംതട്ടയില്‍ ബുള്ളറ്റിന്റെ പിറകിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബുള്ളറ്റിലെ യാത്രക്കാര്‍ തെറിച്ചു വീണതിനാല്‍ വന്‍ അപകടം ഒഴിവായി.
ഇന്നലെ (വ്യാഴം) രാത്രി എട്ടരമണിയോടെ കുറ്റിക്കോല്‍-കാനത്തൂര്‍ റോഡിലെ വട്ടംതിട്ട ഇറക്കത്തിലാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്നു ലോറി. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ലോറി ഓടിച്ചിരുന്നത്. വട്ടംതിട്ട ഇറക്കത്തില്‍ എത്തിയപ്പോള്‍ ലോറിയുടെ ബ്രേക്ക് ഡൗണായി മുന്നില്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നുവെന്നു പറയുന്നു.വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് ലോറിക്കകത്തു കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഡ്രൈവര്‍ക്കും സാരമായ പരിക്കില്ല.









