ചായ്യോത്ത് :ഇരു വൃക്കകളും തകരാറിലായി ചികിത്സയിലായിരുന്ന പൊതുപ്രവർത്തകനും മുൻ പ്രവാസിയുമായ യുവാവ് അന്തരിച്ചു. ചായ്യോം ചേലക്കാട്ടെ പരേതനായ കുഞ്ഞിക്കണ്ണന്റെയും ശാരദയുടെയും മകൻ വിജയൻ ചേലക്കാട് (47) ആണ് ചികിത്സയ്ക്കിടെ വ്യാഴാഴ്ച വൈകിട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. നാട്ടിലെ കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. വിജയനെജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനു നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ച് വരുകയായിരുന്നു.സിപിഎം മുൻ ചായ്യോം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നിലവിൽ ബ്രാഞ്ച് അംഗമാണ്. ചായ്യോം ഉദയാ ക്ലബ്ബ് സെക്രട്ടറി, പ്രസിഡൻ്റ്,നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു കിനാനൂർ ഡിവിഷൻ കമ്മിറ്റി ജോ: സെക്രട്ടറി ,യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു . ഭാര്യ വിദ്യാവതി .സഹോദരങ്ങൾ:ശശിധരൻ,സീമ (ഇരുവരും ചേലക്കാട്),ശ്രീജ (തായന്നൂർ )







