കരിന്തളം:കാലിച്ചാമരം പൊതുജന വിജ്‌ഞാന വായനശാലയുടെ 70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രൊഫഷണൽ നാടകോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു . പ്രശസ്ത സിനിമാ – നാടക പ്രവർത്തകൻ ഉണ്ണിരാജ് ചെറുവത്തൂർ പ്രകാശന കർമ്മം നിർവ്വഹിച്ചു. വായനശാലയിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർപേർസൺ ഡോ. ആനക്കൈ ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ലോഗോ രൂപകൽപ്പന ചെയ്ത ദേവനന്ദയ്ക്ക് ഉപഹാരം സമ്മാനിച്ചു. സംഘാടകസമിതി ഭാരവാഹികളും പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. പ്രചരണത്തിന്റെ ഭാഗമായി ബിരിയാണി ചലഞ്ച്, നാടകശിൽപ്പം, അനാഛാദനം, നാടക ഗാന സദസ്, നാടകയാത്ര തുടങ്ങി വിവിധ പ്രവർത്തനങ്ങൾ തുടർന്ന് നടക്കും. പാറക്കോൽ രാജൻ, എൻ ഗോപിനാഥൻ,കയനി മോഹനൻ , എം ചന്ദ്രൻ , ഷൈജു ബിരിക്കുളം, കെ വസന്ത കുമാർ, വി.മധുസൂദനൻ വി.വി യശോദ,വി.റീജ പ്രസംഗിച്ചു.നവംബർ 21 മുതൽ 25 വരെയാണ് കാലിച്ചാമരത്ത് പ്രൊഫഷണൽ നാടകോത്സവം നടക്കുക.







