കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശന്റെ വീട്ടുമുറ്റത്ത് നിന്നു വീണ്ടും പെരുമ്പാമ്പിനെ പിടികൂടി. മുഖ്യമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് വീട്ടുമുറ്റത്ത് നിന്ന് പാമ്പിനെ പിടികൂടുന്നത്.
നെടുമ്പാശ്ശേരി, ദേശത്തെ വീട്ടുമുറ്റത്തു കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് പെരുമ്പാമ്പ് എത്തിയത്. സ്ഥലത്തു സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ്ഉദ്യോഗസ്ഥര്അറിയിച്ചതിനെതുടര്ന്ന് ‘സര്‍പ്പ ‘വോളണ്ടീയര്‍ ബിനു സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനം വകുപ്പിനു കൈമാറി.
മുഖ്യമന്ത്രിയുടെ വീടിനു സമീപത്തു കൂടിയാണ് ചെങ്ങല്‍തോട്. സമീപത്തു തന്നെ വയലുമുണ്ട്. ഇവിടങ്ങളില്‍ നിന്നാകാം പാമ്പ് എത്തുന്നതെന്നു സംശയിക്കുന്നു.ജൂൺ മാസത്തിലാണ് മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്തു നിന്നു മൂർഖൻ പാമ്പിനെ സ്നേക്ക് റെസ്ക്യൂ വളണ്ടിയർമാർ പിടികൂടിയിരുന്നത്.








