കാസര്‍കോട്: വയനാട് വച്ച് നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാസര്‍കോട് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു.
കാസര്‍കോട്, മൊഗ്രാല്‍ സ്വദേശി അബൂബക്കര്‍ ദില്‍ഷാദ് ആണ് ക്യാപ്റ്റന്‍. മറ്റു ടീമംഗങ്ങള്‍: അനല്‍ എം, മുഹമ്മദ് സിനാന് മിര്‍ദാസ്, അബ്ബാസ് (ഗോള്‍ കീപ്പര്‍മാര്‍), ആതിഷ് എന്‍, അമല്‍ പി, അഹമ്മദ് സിയാദ് കെ.എ, അനൂപ് ആന്റണി, മുഹമ്മദ് മഅ്സും ബൂര്‍, ആരോമല്‍ എം.കെ (ഡിഫന്‍ഡര്‍മാര്‍), അബൂബക്കര്‍ ദില്‍ഷാദ് എംഎല് (ക്യാപ്റ്റന്‍), അഹമ്മദ് സഫ് വാന്‍ ബിഎസ്, മുഹമ്മദ് ആരിഫ് കെ. അതുല്‍ ഉമേശന്, മുഹമ്മദ് ഷാഹില്‍ ടി.എസ്, യദുകൃഷ്ണന് കെ.പി (മിഡ് ഫീല്‍ഡര്‍മാര്‍), ആദില്‍ അബ്ദുള്ള (വൈസ് ക്യാപ്റ്റന്‍), രിഫത്ത്, ഉസ്മാന് ടിഎച്ച്, ഷാഖിര്‍ അഹമ്മദ് പി.കെ(ഫോര്‍വേര്‍ഡ്സ്), ഷബീര്‍ കെ.പി, ടീം മാനേജന്‍),കെ. ഗണേശന് (മുഖ്യപരിശീലകന്‍), നവാസ് പള്ളിക്കല്‍ (അസി. കോച്ച്.)
മൊഗ്രാലിലെ എംഎല് അബ്ബാസ്-അസൂറ ബീവി ദമ്പതികളുടെ മകനാണ് അബൂബക്കര്‍ ദില്‍ഷാദ്. 2025ല്‍ സന്തോഷ് ട്രോഫി കേരള ടീം അംഗമായിരുന്നു. ക്ലബ്ബ് കേരള പ്രീമിയര്‍ ലീഗില്‍ ഗോകുലം കേരള റിയാല്‍, മലബാര്‍ എഫ് സി എന്നി ടീമുകള്‍ക്കു വേണ്ടി കളിച്ചിരുന്നു. നിലവില്‍ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബ് അംഗമാണ്.







