നളപാകം: ഭക്ഷണത്തിലെ ജീവനും വികാരവും
സണ്ണി മാളിയേക്കൽ , ഡാളസ് റസ്റ്റോറന്റ് ഇൻഡസ്ട്രിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ഞാൻ, ആ മേഖലയിലെ മിക്ക കാര്യങ്ങളിലും നല്ല പരിചയവും അറിവും നേടിയിട്ടുണ്ടെന്ന് കരുതിയിരുന്നു. എന്നാൽ, അന്ന് ഹയാത്ത് റീജൻസിയിൽവെച്ച് കേട്ട ഒരു വാക്ക് എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്.കെ എച് എൻ എ യുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ബൃഹത്തായ കൺവെൻഷൻ. ഏകദേശം മൂവായിരത്തോളം ആളുകൾ മൂന്നര ദിവസം പങ്കെടുത്ത ആ മഹാമേളയുടെ കേറ്ററിംഗ് ചുമതല ഏറ്റെടുത്തിരുന്നത് ‘ഇന്ത്യ ഗാർഡൻ’ ആയിരുന്നു.കൺവെൻഷന്റെ പണമിടപാടുകളെക്കുറിച്ച് സംസാരിച്ചശേഷം പ്രസിഡന്റ് ടി. …