കുണ്ടംകുഴി, വേളാഴിയിലെ കെ.വി.ഗോപാലന്‍ അന്തരിച്ചു

കാസര്‍കോട്: കുണ്ടംകുഴി, വേളാഴി, വടക്കിയടുക്കത്തെ കെ.വി.ഗോപാലന്‍ (61) അന്തരിച്ചു. ഭാര്യ: ജി.ലക്ഷ്മി. മക്കള്‍: കെ.വി പ്രസീത, കെ.വി പ്രവീണ്‍, കെ.വി പ്രജീഷ്ണു. മരുമകന്‍: പി .റെജി (കള്ളാര്‍). സഹോദരങ്ങള്‍: കെ.കെ സുകുമാരന്‍ വെളിച്ചപ്പാടന്‍ (വലിയപാറ), പരേതനായ കെ.വി കൃഷ്ണന്‍ (കുണ്ടംകുഴി).

യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം

പയ്യന്നൂര്‍: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതിക്ക് ആംബുലന്‍സില്‍ സുഖ പ്രസവം. ഇന്ന് (തിങ്കള്‍)രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇരിക്കൂര്‍, പെരുവളത്തുപറമ്പ് സ്വദേശിനിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ വീട്ടില്‍ വച്ച് വേദന അനുഭവപ്പെട്ടതോടെ ഓട്ടോ-ടാക്സിയിലാണ് കുടുംബം ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ഇരിക്കൂർ പെട്രോള്‍പമ്പിന് സമീപം എത്തിയപ്പോള്‍ ആംബുലന്‍സ് എത്തി. ആംബുലന്‍സില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും യുവതിയെ മാറ്റി. യുവതി നേരത്തെ തലശേരിയിലെ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. അതിനാല്‍ യുവതിയെ പിന്നീട് താലൂക്കാശുപത്രിയില്‍ നിന്നു …

കൈവിട്ടു പോയ കസേര യുഡിഎഫ് തിരികെ പിടിച്ചു; ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദുമ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്: ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ ചന്ദ്രന്‍ നാലാംവാതുക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പിൽ യു ഡി എഫിനു 12 വോട്ടുകളും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി എൽ ഡി എഫിലെ പി വി രാജേന്ദ്രന് 11 വോട്ടുകളും ലഭിച്ചു. 23 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ യു ഡി എഫിനാണ് ഭൂരിപക്ഷം .എന്നാല്‍ പ്രസിഡണ്ട് തെരഞ്ഞടുപ്പില്‍ ഒരു വോട്ടു അസാധുവായിരുന്നു. യു ഡി എഫിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥി ചന്ദ്രൻ നാലാംവാതുക്കാലിന്റെ വോട്ടാണ് അന്ന് അസാധുവായത്. …

50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്തി

കാസര്‍കോട്: അന്‍പത് അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആടിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. മഞ്ചേശ്വരം, ഉദ്യാവറിലെ മുഹമ്മദിന്റെ കിണറ്റില്‍ വീണ ആടിനെയാണ് രക്ഷപ്പെടുത്തിയത്. അയല്‍വാസിയായ മനാഫിന്റെ ആടാണ് ഞായറാഴ്ച വൈകുന്നേരം മുഹമ്മദിന്റെ കിണറ്റില്‍ വീണത്. വീട്ടുകാര്‍ ആടിനെ പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഉപ്പള ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തി റെസ്‌ക്യുനെറ്റ് ഉപയോഗിച്ചാണ് ആടിനെ പുറത്തെടുത്തത്.

മഴ:പുല്ലൂര്‍ പെരിയയില്‍ ഡെങ്കിപ്പനി പടരുന്നു; രണ്ട് പേര്‍ കൂടി ആശുപത്രിയില്‍, ജാഗ്രതക്ക് നിര്‍ദ്ദേശം

കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. രണ്ടാം വാര്‍ഡായ ആയംപാറ സ്വദേശികളായ രണ്ടു സ്ത്രീകളെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഈ സീസണില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 18ആയി. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.ഇന്ന് (തിങ്കള്‍) ആരോഗ്യ വകുപ്പ് യോഗം വിളിച്ചിട്ടുണ്ട്.ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജനങ്ങള്‍ ജാഗ്രത കാണിച്ചാല്‍ മതിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.പനിയാണ് ഡെങ്കിപ്പനിയുടെ ആദ്യലക്ഷണം. പനി …

അലിക്കുട്ടി ഉസ്താദ്‌ അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി

ചെങ്കള: റഹ്മത്ത് നഗർ ജമാഅത്ത്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കാസർകോട് സംയുക്ത ജമാഅത്ത് ഖാസി യുമായ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി .ജീവിതത്തിൽ തഖ്‌വയും വിനയവും കൈവിടാതെ സൂക്ഷിച്ച പണ്ഡിതനാണ് ആലിക്കുട്ടി മുസ്ലിയാരെന്നു യോഗം അനുസ്മരിച്ചു . ഖത്തീബ് അബ്ദുസ്സലാം അസ് ഹരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ്‌ ഹാരിസ് ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ്‌ ഷംസുദ്ധീൻ ഹാജി, സെക്രട്ടറി ബി. …

ഡ്രൈവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു

തൃശൂര്‍: ഡ്രൈവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസിടിച്ച് വഴി യാത്രക്കാരി മരിച്ചു. കാഞ്ഞൂര്‍ സ്വദേശി ബിന്ദു (49)വാണ് മരിച്ചത്. ഇന്ന് (തിങ്കള്‍) രാവിലെ ഏഴു മണിക്ക് പുതുക്കാട്ടാണ് അപകടം. കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടം. വഴിയാത്രക്കാരിയെ ഇടിച്ചുതെറുപ്പിച്ച ശേഷം മുന്നോട്ടു നീങ്ങിയ ബസ് ദേശീയ പാതയോരത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഡ്രൈവറെ സീറ്റില്‍ കുഴഞ്ഞുവീണ നിലയിലാണ് കാണപ്പെട്ടത്. സ്ഥലത്തെത്തിയവര്‍ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു.

കുമ്പള, കുണ്ടങ്കേരടുക്കയില്‍ ചൂതാട്ടം; 13,700 രൂപയുമായി 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്; കുമ്പള, കുണ്ടങ്കേരടുക്കയിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 13,700 രൂപയുമായി നാലുപേര്‍ അറസ്റ്റില്‍. കോയിപ്പാടി, കുണ്ടങ്കേരടുക്കയിലെ കെ .മുരുകേഷ് (41), കുണ്ടങ്കേരടുക്ക വെല്‍ഫയര്‍ സ്‌കൂളിനു സമീപത്തെ അജിത്ത് (28), കണ്ണൂര്‍, എടക്കാട്, ആയാരത്ത് സൗപര്‍ണ്ണിക ഹൗസിലെ എന്‍ പി ദിവേഷ് (36), കണ്ണപുരം, യോഗശാലയിലെ എന്‍ നാഗേഷ് (51) എന്നിവരെയാണ് കുമ്പള എസ് ഐ കെ പി ഗണേശനും സംഘവും അറസ്റ്റു ചെയ്തത്. കുണ്ടങ്കേരടുക്ക അംഗണ്‍വാടിക്കു സമീപത്തെ പൊതു സ്ഥലത്ത് പുള്ളിമുറിയെന്ന ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യ …

സ്‌റ്റോക്ക് റൂമില്‍ സൂക്ഷിച്ചിരുന്ന 2 ക്വിന്റല്‍ ഉലിച്ച അടയ്ക്ക മോഷണം പോയി; സംഭവം മുള്ളേരിയ, ബേങ്ങത്തടുക്കയില്‍

കാസര്‍കോട്: പുരയിടത്തിലെ സ്റ്റോക്ക് റൂമില്‍ സൂക്ഷിച്ചിരുന്ന രണ്ട് ക്വിന്റല്‍ ഉലിച്ച അടയ്ക്ക മോഷണം പോയതായി പരാതി. മുള്ളേരിയ, ബേങ്ങത്തടുത്ത, നാവുങ്കാലിലെ എന്‍. ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂലായ് 19നും 29നും ഇടിയിലുള്ള ഏതോ സമയത്താണ് മോഷണം നടന്നതെന്നു സംശയിക്കുന്നു. അടയ്ക്ക സൂക്ഷിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ സ്റ്റോക്ക് റൂമില്‍ മൂന്നു ചാക്കുകളിലാക്കിയാണ് അടക്ക സൂക്ഷിച്ചിരുന്നത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

സര്‍വ ധര്‍മ്മ സമഭാവ

സത്യം ബ്രൂയാത്; പ്രിയം ബ്രൂയാത്; നബ്രൂയാത് സത്യം അപ്രിയം (സത്യം പറയണം, പ്രിയംകരമായത് പറയണം, അപ്രിയസത്യം പറയരുത്). ഈ ആര്‍ഷവചനം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? തനിക്ക് ഇഷ്ടമല്ലാത്ത സത്യം പറയരുത് എന്നോ? പറയാം എന്നോ? സത്യംത അസത്യം; ന്യായംത അന്യായം; ധര്‍മ്മംഃ അധര്‍മ്മം- ഇവയൊന്നും തന്നെ പരസ്പര വിരുദ്ധമല്ല എന്നോ? ഇതുപോലൊരു ന്യായമാണ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി പറഞ്ഞത്- കോടതി വ്യക്തമാക്കി എന്ന് പത്ര ലേഖകന്‍ എഴുതി (27-07-2026 മാതൃഭൂമി) എന്നാല്‍ ഒട്ടും വ്യക്തതയില്ല; കോടതി …

സായ്‌ നികേതന്‍ സേവാശ്രമത്തിലെ അന്തേവാസിയെ കാണാതായി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്‌ലമുഗറു, ദൈഗോളിയിലെ സായ് നികേതന്‍ സേവാശ്രമത്തിലെ അന്തേവാസിയെ കാണാതായതായി പരാതി. ഉത്തര്‍ പ്രദേശ്, ആഗ്ര, പ്രയാഗ്രാജ് സ്വദേശി വിഷ്ണു (20)വിനെയാണ് കാണാതായത്. ആശ്രമം ജീവനക്കാരന്‍ കെ. ആദിഷ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ എട്ടിനും ഉച്ചക്ക് രണ്ട് മണിക്കും ഇടയിലുള്ള സമയത്താണ് അന്തേവാസിയെ കാണാതായതെന്നു പരാതിയില്‍ പറഞ്ഞു.ദൈഗോളിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന വിഷ്ണുവിനെ ഒരു മാസം മുമ്പാണ് സേവാശ്രമത്തില്‍ എത്തിച്ചത്.

ചാകരക്കാലത്തും വറുതി:ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും കടലിൽ ഇറങ്ങാൻകഴിയാതെ മത്സ്യത്തൊഴിലാളികൾ

മഞ്ചേശ്വരം : ട്രോളിംഗ് നിരോധനം കഴിഞ്ഞ ദിവസം അവസാനിച്ചുവെങ്കിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ കഴിയാതെ വിഷമിക്കുന്നു.ശക്തമായ കാറ്റും മഴയും. കടൽ പ്രക്ഷുബ്ധമാണ്.ടോളിംഗ് കഴിയും മുമ്പു തന്നെ മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയുടെ വലിയ തയ്യാറെടുപ്പിലായിരുന്നു.ബോട്ടുകളും, വലകളുമെല്ലാം കേടുപാടുകൾ തീർത്ത് കടലിൽ പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വെച്ചു. പുതിയ വലകളാണ് വാങ്ങിയിട്ടുള്ളത്.ഈ സീസണിൽ വലിയ മത്സ്യ ചാകര ലഭിക്കുമെന്ന പ്രതീക്ഷ മത്സ്യത്തൊഴിലാളികൾക്കുണ്ടാ യിരുന്നു.കടലിൽ മത്സ്യ ലഭ്യതയുണ്ടെന്ന് ചെറിയ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവരിൽ നിന്ന് നേരത്തെ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ മനസ്സിലാക്കിയിരുന്നു.എന്നാൽ …

ഉപ്പള ശാരദാ നഗറിൽ കടലാക്രമണം രൂക്ഷം : ഒരു വീട് തകർന്നു ; 3 വീടുകൾ അപകട ഭീഷണിയിൽ

മഞ്ചേശ്വരം: രൂക്ഷമായ കടലാക്രമണത്തിൽ ഉപ്പള്ള ശാരദാന നഗറിൽ ഒരു വീട് തകർന്നു . മത്സ്യത്തൊഴിലാളി ശശികലയുടെ വീടാണ് കടലാക്രമണത്തിൽ തകർന്നത് . 3 വീടുകൾ അപകട ഭീഷണി നേരിടുന്നു. കടപ്പുറത്തെ നിരവധി തെങ്ങുകൾ കടപുഴകി വീണു. തീരപ്രദേശം വ്യാപകമായി കടലെടുക്കുന്നു. ഇന്ന് ഉച്ചയോടെ യാണ് അപകടമുണ്ടായത്. ഈ പ്രദേശങ്ങളിൽ കടൽ ഇപ്പോഴും ക്ഷുഭിതമാണ്. തിരമാലകൾ ആഞ്ഞടിക്കുന്നു.

യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം

കൊടക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവംപൊള്ളപ്പൊയിൽ എ. എൽ. പി. സ്കൂളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ഡോ. എം.വി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. നാല് ഘട്ടങ്ങളിലായാണ് വിജ്ഞാനോത്സവം നടക്കുന്നത്. കുട്ടികളിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും വിശകലന ശേഷിയും വളർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ വിജ്ഞാനോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രക്രിയാധിഷ്‌ഠിതമായും പ്രകടനാധിഷ്ഠിതവുമായുള്ള വിലയിരുത്തൽ രീതിയുമാണ് വിജ്ഞാനോത്സവത്തിന്റെ സവിശേഷത. ലോവർ പ്രൈമറി, യു.പി , വിഭാഗങ്ങൾക്ക് യുറീക്കാ …

മഴ: അണങ്കൂര്‍ താനിയത്ത് പാലം മുങ്ങി; യാത്രക്കാര്‍ വിഷമത്തില്‍

കാസര്‍കോട്: ശക്തമായി പെയ്ത മഴയില്‍ കാസര്‍കോട് അണങ്കൂര്‍ താനിയത്ത് തുരുത്തി കാര്‍ഗില്‍ പാലത്തില്‍ വെള്ളം കയറി. ഇതു വഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.അണങ്കൂരില്‍ നിന്നു താനിയത്ത്, ടിപ്പുനഗര്‍, തുരുത്തി, നായന്മാര്‍മൂല, കൊല്ലമ്പാടി, പെരുമ്പള എന്നിവിടങ്ങളിലേക്കുള്ള വഴിയിലെ പാലമാണിത്. പാലം മുങ്ങിക്കിടക്കുന്നത് ഈ ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് കാസര്‍കോടുമായി എളുപ്പത്തില്‍ ബന്ധപ്പെടാനും തിരിച്ചുമുള്ള സൗകര്യം തടസ്സപ്പെടുത്തിയിരിക്കുകയാണ്.മുനിസിപ്പാലിറ്റിയാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും സൗകര്യത്തിന് വേണ്ടി പാലം നിര്‍മ്മിച്ചത്. നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ പാലം കുറച്ചുകൂടി ഉയര്‍ത്തി നിര്‍മ്മിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും കൂടുതല്‍ പണം അതിന് ആവശ്യമായതിനാല്‍ …

വിവാഹത്തിന് സമ്മതിച്ചില്ല; കാമുകനെ കഴുത്തറുത്ത് കൊന്ന യുവതി പിടിയില്‍

ഛണ്ഡീഗഡ്: ഫരീദാബാദില്‍ യുവതി കാമുകനെ കഴുത്തറുത്തുകൊന്നു. മധ്യപ്രദേശിലെ സത്ന ജില്ല സ്വദേശിനിയായ അനിത (33)യാണ് കാമുകനായ സദാഖത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും വൈകിപ്പിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്.അനിത അനന്തപുര്‍ ഗ്രാമത്തിലുള്ള തന്റെ മുറിയിലേക്ക് സദാഖത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് മദ്യമടക്കം നല്‍കി സല്‍ക്കരിച്ചു. രാത്രി വൈകി മദ്യലഹരിയില്‍ സദാഖത്ത് ഉറങ്ങിയ സമയം നോക്കി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അനിത മുറി പുറത്ത് നിന്നു പൂട്ടി സ്ഥലം …

ബന്തടുക്ക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 75-ാം വാര്‍ഷികാഘോഷം: 75 ഇനം നെല്‍ച്ചെടികള്‍ നല്‍കി കരുണാകരന്‍ വിസ്മയ

കാസര്‍കോട്: ബന്തടുക്ക ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 75-ാം വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷികാഘോഷത്തിന്റെ ഓര്‍മ്മക്കായി 75 ഇനം നെല്‍ച്ചെടികള്‍ കൃഷി ചെയ്യും. നെല്‍ച്ചെടികള്‍ ജൈവകര്‍ഷകനായ മുന്നാട്, പെരിങ്ങാനം, കൃഷ്ണകൃപയിലെ കരുണാകരന്‍ വിസ്മയ കൈമാറി.സ്കൂൾ എന്‍എസ്എസ് യൂണിറ്റാണ് കൃഷിയിറക്കുന്നത്.പെരിങ്ങാനത്തെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ വച്ച് നെല്‍ച്ചെടികള്‍ കൈമാറി. കുറ്റിക്കോല്‍ പഞ്ചായത്തംഗം എ.കെ ശോഭന ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജീവനം ജൈവവൈവിധ്യ സമിതി പ്രസിഡണ്ട് തമ്പാന്‍ മിയ്യംങ്ങാനം ആധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.പി രേഖദാസ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. സന്ധ്യ, …

കല്യോട്ടെ തമ്പായി അമ്മ അന്തരിച്ചു

കാസർകോട്: പെരിയ ,കല്യോട്ട്അത്തിക്കൽ തമ്പായി അമ്മ(75) അന്തരിച്ചു. മക്കൾ: ജനാർദ്ദനൻ (പെരിയ സർവീസ് സഹകരണബാങ്ക്), ശ്രീകാന്ത്.