ഐ എച്ച് ആര്‍ ഡി കോളേജ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി; കുമ്പള ടൗണ്‍ ശുചീകരിച്ചു

കുമ്പള: പൊലീസ് കുമ്പള ടൗണിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിന് ശാസ്ത്രീയമായി ഗതാഗത സംവിധാനം പരിഷ്‌ക്കരിച്ചതിനൊപ്പം ടൗണിനെ മാലിന്യമുക്തമാക്കുന്നതിനും ശുചിത്വമായി നിലനിറുത്തുന്നതിനും ഐ എച്ച് ആര്‍ ഡി കോളേജ് വിദ്യാര്‍ത്ഥികള്‍ നഗരശുചീകരണം നടത്തി.യാത്രക്കാരും വ്യാപാരികളും തിരക്കേറിയ ടൗണില്‍ വലിച്ചെറിഞ്ഞു ടൗണിനെ വികൃതമാക്കിയ മാലിന്യങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ തൂത്തുവാരി ചാക്കുകളില്‍ നിക്ഷേപിച്ചു. വിദ്യാര്‍ത്ഥികളുടെ മാതൃകാപരമായ പ്രവര്‍ത്തനം പഞ്ചായത്ത് ശുചീകരണ വിഭാഗവും അധികൃതരും ഒളിച്ചു നിന്നു വീക്ഷിക്കുന്നുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. ശുചീകരണവിഭാഗം എന്തുചെയ്യുന്നുവെന്നു നിരീക്ഷിക്കാനും അവര്‍ക്കു നിര്‍ദ്ദേശങ്ങളും പ്രതിഫലവും നല്‍കാനുള്ള സംവിധാനങ്ങളും …

പ്രണയം നടിച്ച് പീഡനം: 22 ഗ്രാം സ്വര്‍ണ്ണം തട്ടിയ കാമുകന്‍ സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നു ആറര ലക്ഷം രൂപ തട്ടാനും ശ്രമം; രണ്ടു യുവാക്കളെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

കാസര്‍കോട്: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം തട്ടിയെടുക്കുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവാക്കളെ ജയിലിലടച്ചു. ചെമ്മനാട് കോളിയടുക്കം സ്വദേശിയും വിദ്യാനഗര്‍ ബി സി റോഡിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരനുമായ കെ എം മുഹമ്മദ് അഫ്രീദ് (23), അണങ്കൂര്‍, സുല്‍ത്താന്‍ നഗര്‍ ബെദിര ഹൗസിലെ ബി എം അബ്ദുല്‍ ഖാദര്‍ (28) എന്നിവരാണ് റിമാന്റിലായത്. പോക്‌സോ പ്രകാരമാണ് ഇരുവരെയും മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ …

കുമ്പളയില്‍ ട്രാഫിക് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു; 17 മുതല്‍ ഇതു സ്ഥിരം സംവിധാനമാവും: ട്രാഫിക് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നു മുന്നറിയിപ്പ്

കുമ്പള: കുമ്പള ടൗണില്‍ ഗതാഗത സംവിധാനം പരിക്ഷണാടിസ്ഥാനത്തില്‍ പരിഷ്‌ക്കരിച്ചു.രാവിലെ ആരംഭിച്ച പരിഷ്‌ക്കരണം 16വരെ ഇത്തരത്തില്‍ തുടരും. 17മുതല്‍ ട്രാഫിക് സംവിധാനം ഇതേ നിലയില്‍ പ്രാബല്യത്തില്‍ വരുത്തുമെന്നും അതിനുശേഷം ട്രാഫിക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷ്, എസ് ഐ മാരായ ശ്രീജേഷ്, പ്രദീപ് കുമാര്‍, അനന്തകൃഷ്ണ എന്നിവര്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള ഗതാഗത പരിഷ്‌ക്കരണം ഇവരുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുന്നുണ്ട്. പുതുക്കിയ ഗതാഗതസംവിധാനമനുസരിച്ചു ടൗണില്‍ പ്രവേശിക്കുന്ന മംഗ്‌ളൂരു, കാസര്‍കോട് ബസ്സുകള്‍ കുമ്പള- ബദിയഡുക്ക റോഡില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള …

തളിപ്പറമ്പിലെ അഗ്നിബാധ: 33 കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു; മൂന്നുനില കെട്ടിടത്തില്‍ ആകെയുള്ള 112 മുറികളില്‍ 101 എണ്ണത്തിനെയും അഗ്നി വിഴുങ്ങി, വ്യാപാരികള്‍ക്കൊപ്പം 16 ഭിന്നശേഷിക്കാരുടെ കുടുംബങ്ങളും കണ്ണീരില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തെ വിറപ്പിച്ച അഗ്നി ബാധയില്‍ അന്‍പതു കോടിയില്‍ അധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. അന്തിമ കണക്കെടുപ്പിലേയ്ക്ക് എത്തുമ്പോള്‍ നഷ്ടത്തിന്റെ വ്യാപ്തി ഇതിലും ഉയര്‍ന്നേക്കും.തളിപ്പറമ്പ് ടൗണിലെ മൂന്നു നില കെട്ടിടമായ കെ വി കോംപ്ലക്‌സിലാണ് വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണി കഴിഞ്ഞ് അഗ്നിബാധ ഉണ്ടായത്. ഈ കെട്ടിടത്തില്‍ മൂന്നു നിലകളിലായി 112 കടമുറികളാണുള്ളത്. ഇവയില്‍ 101 കടകളെയും അപകടം പ്രതികൂലമായി ബാധിച്ചു. ഏറ്റവും വലിയ നഷ്ടം ഉണ്ടായത് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ഹോം …

മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറില്‍ തെറാപ്പിസ്റ്റ് ഇല്ലെന്നു പരാതി: രോഗികള്‍ വിഷമത്തില്‍

മൊഗ്രാല്‍: സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ രണ്ടു മാസമായി തെറാപ്പിസ്റ്റില്ലെന്നു പരാതി. ഇത് മൂലം തെറാപ്പിക്കു എത്തുന്ന രോഗികള്‍ നിരാശരായി മടങ്ങുകയാണെന്നും പരാതിയുണ്ട്.പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും തമ്മിലുള്ള പോരാട്ടമാണ് തെറാപ്പിസ്റ്റിനെ നിയമിക്കാന്‍ കഴിയാതായതിനു കാരണമെന്നു പറയുന്നു.2005-2010 ലെ എം അബ്ബാസിന്റെ നേതൃത്വത്തിലുള്ള കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ ഫിസിയോതെറാപ്പിക്ക് കൂടി അനുമതി നല്‍കിയത്. നൂറുകണക്കിന് രോഗികള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമായിരുന്നു. യുനാനി ഡിസ്‌പെന്‍സറിയില്‍ 50 രൂപയാണ് ഈ ചികിത്സയ്ക്ക് ഈടാക്കിയിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ …

സീതാംഗോളി കിന്‍ഫ്രാപാര്‍ക്കിനു മുന്നില്‍ ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചു; കെ എസ് ഇ ബി ലൈന്‍മാന് അതീവ ഗുരുതരം

കാസര്‍കോട്: സീതാംഗോളി കിന്‍ഫ്ര പാര്‍ക്കിനു സമീപത്തുണ്ടായ വാഹനാപകടത്തില്‍ കെ എസ് ഇ ബി ലൈന്‍മാന് അതീവ ഗുരുതരം. സീതാംഗോളി സെക്ഷനിലെ ലൈന്‍മാനും വയനാട് സ്വദേശിയുമായ വിനോദി (46)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം. വിനോദ് ഓടിച്ചിരുന്ന ബൈക്കും എതിരെ വന്ന ബുള്ളറ്റുബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഭര്‍തൃമതിക്കെതിരെ നവമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടു; ചീമേനി പൊതാവൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: ഭര്‍തൃമതിക്കെതിരെ നവമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതായി പരാതി. നീലേശ്വരം, പേരോല്‍ വില്ലേജില്‍ താമസക്കാരിയായ 43കാരിയുടെ പരാതി പ്രകാരം ചീമേനി, പൊതാവൂര്‍, നാരായണന്‍ മയ്യല്‍ എന്നയാള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.പരാതിക്കാരിയുടെ അന്തസ്സിനെ ഹനിക്കുന്ന രീതിയില്‍ അപകീര്‍ത്തികരമായ പോസ്റ്റിടുകയും പ്രചരിപ്പിക്കുകയും ചെയ്തതായി ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മായിപ്പാടി, തൈവളപ്പില്‍ പച്ചക്കൊടി കത്തിച്ചതായി പരാതി; യുവാവിനെതിരെ ലഹളയ്ക്ക് ശ്രമിച്ചതിന് കേസ്

കാസര്‍കോട്: ഷിരിബാഗിലു, മായിപ്പാടി, തൈവളപ്പില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പച്ചക്കൊടി പിഴുതെടുത്ത് കത്തിക്കുകയും ഭീഷണിപ്പെടുത്തിയതായും പരാതി. തൈവളപ്പിലെ അബ്ദുള്ളയുടെ പരാതി പ്രകാരം ഷിരിബാഗിലുവിലെ നവീന്‍ കുമാറിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.സെപ്തംബര്‍ 21ന് തൈവളപ്പില്‍ നബിദിനത്തോട് അനുബന്ധിച്ച് സ്ഥാപിച്ച പച്ചക്കൊടി സ്ഥലത്ത് ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ നശിപ്പിക്കുകയും പരാതിക്കാരനെയും കൂടെ ഉണ്ടായിരുന്നവരെയും ഭീഷണിപ്പെടുത്തിയെന്നും ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

തൃക്കരിപ്പൂരില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട; കാസര്‍കോട്, ഉളിയത്തടുക്ക സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് മുമ്പ് സമാന രീതിയില്‍ അറസ്റ്റിലായ ലോറിയും പ്രതികളും

കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സൗത്ത് തൃക്കരിപ്പൂര്‍, ഒളവറയില്‍ വന്‍ പുകയില ഉല്‍പ്പന്നവേട്ട. ഒരു ലോഡ് പുകയില ഉല്‍പ്പന്നങ്ങളുമായി കാസര്‍കോട്, ഉളിയത്തടുക്ക, നാഷണല്‍ നഗര്‍, ബിസ്മില്ലാ മഹലില്‍ എ വി ഷമീര്‍ (40), എ എം യൂസഫ് (68) എന്നിവരെ ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. എ എസ് ഐ ലക്ഷ്മണന്‍, സീനിയര്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് കയ്യൂര്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പയ്യന്നൂര്‍ ഭാഗത്തേയ്ക്ക് …

ഉദുമ നിയോജക മണ്ഡലം യു ഡി എഫ് രാഷ്ട്രീയ പ്രചരണ വാഹന ജാഥ സമാപിച്ചു

കാസർകോട് : കേന്ദ്ര-കേരള സർക്കാറുകളുടെ ഭരണ വൈകല്യങ്ങൾ ജനമധ്യത്തിൽ വിജാരണ ചെയ്ത് ഉദുമ മണ്ഡലം യു ഡി എഫ് രാഷ്ട്രീയ പ്രചരണ ജാഥസമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പ്രചരണം 32 കേന്ദ്രങ്ങളിൽ പ്രയാണം നടത്തി മാങ്ങാട്ട് സമാപിച്ചു. സമാപന യോഗം ഡി സി സി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത് ഡി സി …

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാനസികാരോഗ്യ പരിശീലനം

മേല്‍പറമ്പ്: ലയണ്‍സ് ലോക മാനസികാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി മേല്‍പറമ്പ പോലീസ് സ്റ്റേഷനില്‍ പൊയിനാച്ചി ലയണ്‍സ് ക്ലബ്ബ് ‘മൈന്റ്‌സെറ്റ് മാറ്റേര്‍സ് ക്ലാസ് സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് മനോജ് കുമാര്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു. ഇന്‍സ്‌പെക്ടര്‍ പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജേസീസ് പരിശീലകന്‍ വി വേണുഗോപാല്‍ ക്ലാസെടുത്തു. തഹസില്‍ദാര്‍ രമേശന്‍ മുഖ്യാതിഥിയായിരുന്നു. സബ്ബ് ഇന്‍സ്‌പെക്ടര്‍ അനീഷ്, ക്ലബ്ബ് സെക്രട്ടറി എ ചന്ദ്രന്‍, ഗംഗാധരന്‍ നായര്‍, രാജശേഖരന്‍ സംസാരിച്ചു.

ഓടിക്കൊണ്ടിരിക്കെ മീന്‍ വണ്ടി കത്തി നശിച്ചു; സംഭവം മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കെ മീന്‍ കയറ്റിയ വാന്‍ കത്തി നശിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് തക്ക സമയത്ത് എത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയിലാണ് സംഭവം. തീപ്പിടിത്തത്തോടൊപ്പം ചെറിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത് പരിഭ്രാന്തിക്കിടയാക്കി. തീയണച്ചതോടെയാണ് പരിഭ്രാന്തി അകന്നത്.

ഇന്‍സ്റ്റഗ്രാം പരിചയം: 16കാരിയുടെ ഫോട്ടോ പങ്കുവെച്ചു; രണ്ടു പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു, പ്രതികളെ പിടികൂടിയതായി സൂചന

കാസര്‍കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയുടെ ഫോട്ടോകള്‍ പങ്കുവെച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. അഫ്രീദ്, ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. ഇരുവരും പൊലീസിന്റെ പിടിയിലായതാണ് സൂചന.യുവാക്കളില്‍ ഒരാളാണ് പെണ്‍കുട്ടിയെ ആദ്യം പരിചയപ്പെട്ടത്. പിന്നീട് പെണ്‍കുട്ടിയുടെ ഫോട്ടോകളില്‍ കൈക്കലാക്കിയ ഇയാള്‍ സുഹൃത്തിനു അയച്ചു കൊടുക്കുകയായിരുന്നുവെന്നുവെന്നു പറയുന്നു തുടര്‍ന്ന് സുഹൃത്ത് പെണ്‍കുട്ടിയെ ബന്ധപ്പെട്ട പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി എത്തിയത്.

കേരള സര്‍ക്കാര്‍ വഞ്ചക സര്‍ക്കാര്‍: കുമ്മനം

ബദിഡുക്ക: കേരള സര്‍ക്കാരും സപ്ലൈക്കോയും സംഭരണ വില പോലും നല്‍കാതെ കര്‍ഷകരെ വഞ്ചിച്ചുവെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി ബദിയഡുക്ക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജലജീവന്‍ വഴിയുള്ള കുടിവെള്ള വിതരണം, സ്വച്ഛഭാരത് ശൗചാലയങ്ങള്‍, ഉജ്വല സൗജന്യ ഗ്യാസ് കണക്ഷന്‍, പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി എന്നിവ ലോകത്തെത്തന്നെ ഏറ്റവും മികച്ച മാതൃകാപരമായ പദ്ധതികളാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന രംഗത്തു ഒരു ദശകത്തിനുള്ളില്‍ രാജ്യം …

എയർ കാനഡ എക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക്‌ സൗജന്യ പാനീയങ്ങൾ നൽകുന്നു

പി പി ചെറിയാൻ ന്യൂയോർക് :എയർ കാനഡ വിമാനയാത്രക്കാർക്കു സൗജന്യ പാനീയങ്ങൾ ഏർപ്പെടുത്തുന്നു. നോർത്ത് അമേരിക്കയിലെ പ്രമുഖ എയർലൈനായ എയർ കാനഡ ഇനി മുതൽ എക്കണോമി ക്ലാസ് യാത്രക്കാർക്കും സൗജന്യമായി ബിയറും വൈനും വിതരണം ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സഞ്ചാരികളുടെ സന്തോഷത്തിൽ ഭക്ഷണത്തിനും പാനീയത്തിനും വലിയ പങ്ക് ഉണ്ടെന്ന് എയർ കാനഡ വൈസ് പ്രസിഡന്റ് സ്കോട്ട് ഒലിയറി അഭിപ്രായപ്പെട്ടു.. ബാഗേജ് ഫീസുകൾ ഒഴിവാക്കുന്നതിലേക്കാൾ കുറഞ്ഞ ചെലവിലാണ് പാനീയങ്ങൾ സൗജന്യമായി നൽകാൻ കഴിയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെക്‌സിക്കോ, …

കാര്‍ റോഡിനു കുറുകെ ഇട്ടു ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് യുവമോര്‍ച്ച കൊപ്പള ജില്ലാ പ്രസിഡണ്ട്

ബംഗ്‌ളൂരു: കാര്‍ റോഡിനു കുറുകെ ഇട്ട് ബൈക്ക് തടഞ്ഞു നിര്‍ത്തി യുവമോര്‍ച്ചാ നേതാവിനെ വെട്ടിക്കൊന്നു. നോര്‍ത്ത് കര്‍ണ്ണാടകയിലെ കൊപ്പള ജില്ലാ പ്രസിഡണ്ട് വെങ്കിടേഷി (31)നെയാണ് വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം ബൈക്കില്‍ വീട്ടിലേയ്ക്ക് പോവുകയായിരുന്നു വെങ്കിടേഷ്. അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ പിന്തുടര്‍ന്ന് എത്തിയ കാര്‍ ബൈക്കിനെ മറികടന്നു. തുടര്‍ന്ന് കാര്‍ റോഡിനു കുറുകെയിട്ട് ബൈക്ക് നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ടെക്സാസില്‍ അമ്മ മക്കളെ വെടിവച്ച് കൊന്നു; രണ്ടു പേര്‍ മരിച്ചു

പി പി ചെറിയാൻ ആംഗിള്ടണ് :ടെക്സാസിലെ ആംഗിള്ടണിൽ 31 വയസ്സുകാരിയായ മാതാവ് നാല് മക്കളെ വെടിവച്ചു.രണ്ടു പേർ മരിച്ചു.സംഭവത്തിൽ കൊലക്കുറ്റതിന് അമ്മയെ അറസ്റ്റ് ചെയ്തു. 13 വയസ്സുള്ള പെൺകുട്ടിയും 4 വയസ്സുള്ള ആണ്‍കുട്ടിയുമാണ്കൊല്ലപ്പെട്ടത്.8, 9 വയസ്സുള്ള മറ്റു രണ്ടു കുട്ടികൾ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. 1.4 കോടി രൂപ പിഴയോടെ അവരെ റിമാൻഡ് ചെയ്തു.

കുടിയേറ്റക്കാർക്കു വേണ്ടി ടെക്‌സാസ് ബിഷപ്പ് പോപ്പുമായി കൂടിക്കാഴ്ച നടത്തി

പി പി ചെറിയാൻ ടെക്സാസ് :അമേരിക്കയിലെ കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ടെക്‌സാസിലെ എൽ പാസോ ബിഷപ്പ് മാർക്ക് സൈറ്റ്സ്,വത്തിക്കാനിൽ പോപ്പ് ലിയോ 14-മനു മായി ബുധനാഴ്ച കൂടി കാഴ്ച നടത്തി. കുടിയേറ്റ ഭീതിയിൽ കഴിയുന്ന കുടുംബങ്ങൾ എഴുതിയ കത്തുകളും കുടിയേറ്റ ക്കാരുടെ ദുരിതങ്ങൾ ഉൾകൊള്ളുന്ന വീഡിയോയും അദ്ദേഹം പോപ്പിന് കൈമാറി. പോപ്പ് ലിയോ കുടിയേറ്റക്കാർക്ക് പിന്തുണ അറിയിച്ചതായി വിശപ് പറഞ്ഞു.അമേരിക്കൻ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ കുടിയേറ്റ സമിതി അധ്യക്ഷനാണ് സൈറ്റ്സ്. കുടിയേറ്റ സമൂഹങ്ങളിൽ ഭീതി …