ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ വിജയിയായതിന്റെ സന്തോഷത്തില്‍ ദുബായിലെ ഇന്ത്യന്‍ പ്രവാസി

ദുബായ്: ഒരേ വേദിയില്‍ തുടര്‍ച്ചയായി രണ്ട് തവണ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ ദുബായിലെ ഇന്ത്യന്‍ പ്രവാസി സരിത ശേഖര്‍ ബട്ടെപതി. അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന ബിഗ് ടിക്കറ്റിന്റെ ‘റേസ് ആന്‍ഡ് ലക്ഷ്വറി യാച്ചില്‍’ ആണ് സരിതയെ തേടി അപൂര്‍വ ഭാഗ്യം എത്തിയത്. ഫോര്‍മുല വണ്‍ അബുദാബി ഗ്രാന്‍ഡ് പ്രിക്‌സ് വാരാന്ത്യത്തില്‍ 10,000 ദിര്‍ഹം, 20,000 ദിര്‍ഹം, 250,000 ദിര്‍ഹം എന്നിങ്ങനെയുള്ള സമ്മാനങ്ങള്‍ക്ക് മത്സരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട 30 ഭാഗ്യശാലികളില്‍ ഒരാളായിരുന്നു ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഈ ഐടി പ്രൊഫഷണല്‍.

പരിപാടിയുടെ ആദ്യ ദിവസം ഷോയുടെ അവതാരകര്‍ നറുക്കെടുത്ത ഭാഗ്യനമ്പര്‍ സരിതയുടേതായിരുന്നു. അങ്ങനെ ആദ്യദിനം തന്നെ 10,000 ദിര്‍ഹം സ്വന്തമാക്കി. പിറ്റേ ദിവസം ഭാഗ്യം വീണ്ടും സരിതയെ തുണച്ചു. പുതിയ കളിക്കായുള്ള വിജയിയെ തിരഞ്ഞെടുക്കാന്‍ സരിതയെ തന്നെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. സരിത തെരഞ്ഞെടുത്തതാകട്ടെ അവരുടെ തന്നെ നമ്പര്‍ ആയിരുന്നു. അങ്ങനെ രണ്ടാം ദിവസവും അവര്‍ക്ക് 10,000 ദിര്‍ഹം സമ്മാനം ലഭിച്ചു.

‘ആരുടെ നമ്പറാണ് ഞാന്‍ തിരഞ്ഞെടുത്തതെന്ന് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു, തുടര്‍ന്ന് എന്റെ സ്വന്തം നമ്പര്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് എന്റെ വിജയ നമ്പര്‍ ഞാന്‍ തന്നെ തിരഞ്ഞെടുത്ത കാര്യം അറിയുന്നത്.’

കഴിഞ്ഞ ആറ്-ഏഴ് വര്‍ഷമായി ഞാന്‍ ടിക്കറ്റെടുക്കുന്നുണ്ട്. ഞങ്ങള്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടങ്ങുന്ന 10 മുതല്‍ 15 പേര്‍ വരെയുള്ള ഒരു ഗ്രൂപ്പാണ് ടിക്കറ്റെടുക്കുന്നത്. ജീവിതത്തില്‍ ഇങ്ങനെയൊരു സമ്മാനം നേടുന്നത് ഇതാദ്യമാണെന്നാണ് വിജയത്തെ കുറിച്ചുള്ള സരിതയുടെ പ്രതികരണം.

ഇരട്ട വിജയം നേടിയതിന് പിന്നില്‍ എന്തെങ്കിലും വിജയ തന്ത്രമുണ്ടോ എന്ന ചോദ്യത്തിന് അധികമൊന്നുമില്ലെന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു സരിത. നേരത്തെ ജന്മദിനങ്ങള്‍ പോലുള്ള പ്രത്യേക തീയതികളാണ് ഉപയോഗിച്ചത്. എന്നാല്‍ ഇത്തവണ അത് പൂര്‍ണ്ണമായും ക്രമരഹിതമായിരുന്നു, ഞാന്‍ തിരഞ്ഞെടുത്ത നമ്പര്‍ ഭാഗ്യവതിയായി മാറിയെന്നും 205256 എന്ന ടിക്കറ്റിലേക്ക് വിരല്‍ ചൂണ്ടി സരിത പറഞ്ഞു.

മത്സരത്തില്‍ പങ്കെടുത്ത 30 പേര്‍ക്കും 10,000 ദിര്‍ഹം വീതം കാഷ് പ്രൈസ് ലഭിച്ചതോടെ സരിതയുടെ ആകെ സമ്മാനത്തുക 30,000 ദിര്‍ഹം ആയി ഉയര്‍ന്നു. ഈ സമ്മാനത്തുക സുഹൃത്തുമായി പങ്കുവച്ച ശേഷം ബാക്കി തുക മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നീക്കിവയ്ക്കാനാണ് തീരുമാനമെന്ന് സരിത പറഞ്ഞു. വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും ടിക്കറ്റുകള്‍ വാങ്ങുന്നത് തുടരുമെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page