സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 97680 രൂപ

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്നു രണ്ടു തവണ വില വര്‍ധിച്ചു. രാവിലെ ഗ്രാമിന് 12160 രൂപയും പവന് 97680 രൂപയും ആയിരുന്നു വില. ഉച്ചക്ക് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 12,210 രൂപയായി. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 97680 രൂപയായി വര്‍ധിച്ചു. 2320 രൂപ കൂടി വര്‍ധിച്ചാല്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില ഒരു ലക്ഷം രൂപയാവും. സ്വര്‍ണ്ണ വിപണി ചരിത്രത്തില്‍ സ്വര്‍ണ്ണവില ഇത്തരത്തില്‍ കുതിച്ചുയരുന്നത് ആദ്യമാണ്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 95880 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 11,985 രൂപയായിരുന്നു. അനിയന്ത്രിതമായ സ്വര്‍ണ്ണവില വര്‍ധന സാമ്പത്തിക മേഖലയില്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page