ചെങ്കള, നാലാം മൈലില്‍ വീട്ടു കിണറില്‍ കാട്ടുപന്നി; വനപാലക സംഘം സ്ഥലത്തെത്തി പന്നിയെ പുറത്തെടുത്തു

കാസര്‍കോട്: ചെങ്കള, നാലാംമൈലില്‍ വീട്ടു കിണറില്‍ വീണ കൂറ്റന്‍ കാട്ടുപന്നിയെ സാഹസികമായി പുറത്തെടുത്ത് വിട്ടയച്ചു. നാലാംമൈലിലെ അമ്മുവിന്റെ വീട്ടു കിണറിലാണ് പന്നി വീണത്. വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ വെള്ളം കോരാന്‍ പോയ സമയത്താണ് പന്നിയെ കിണറ്റില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടത്. കിണറിന്റെ ആള്‍മറയ്ക്ക് ഉയരം ഇല്ലാത്തതാണ് പന്നി കിണറ്റില്‍ വീഴാന്‍ ഇടയാക്കിയത്.
വിവരമറിഞ്ഞ് വനം വകുപ്പിന്റെ ആര്‍ ആര്‍ ടി സംഘം സ്ഥലത്തെത്തി വല ഉപയോഗിച്ച് പന്നിയെ പുറത്തെടുത്ത് വിട്ടയച്ചതായി അധികൃതര്‍ അറിയിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ രാജു, ആര്‍ ആര്‍ ടി അംഗങ്ങളായ അഭിലാഷ്, ജിഷ്ണു, വനംവകുപ്പ് ജീവനക്കാരായ പി രാജന്‍, രവി ചെറ്റത്തോട്, എ അമല്‍, മണികണ്ഠന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page