നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ പ്രതികളെ കോടതി 20 വര്‍ഷം കഠിനതടവ് ശിക്ഷിച്ചു. വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതി. മാര്‍ട്ടിന്‍ 13 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. വിധി കേട്ട് മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. വിധി 1500 പേജിലാണ് ഉള്ളത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലീം എന്ന വടിവാള്‍ സലാം, പ്രദീപ് എന്നിവരെയാണ് ശിക്ഷിച്ചത്. കൂട്ട ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. കഠിനതടവിനു പുറമെ അതിജീവിതക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശിക്ഷയിന്മേല്‍ പ്രതികള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ രാവിലെ കോടതി കേട്ടിരുന്നു. കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള മറ്റു പ്രതികളെ നേരത്തെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page