സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് 75-ാം ജന്മദിനം; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് ഇന്ന് 75-ാം ജന്മദിനം. പ്രശസ്ത നടന്‍ രജനീകാന്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മദിനാശംസ നേര്‍ന്നു. രജനീകാന്തിന്റെ അഭിനയ ജീവിതത്തെ പ്രശംസിച്ച് നടന് ആരോഗ്യകരമായ ജീവിതവും ഉജ്ജ്വലമായ അഭിനയ ജീവിതവും പ്രധാനമന്ത്രി ആശംസിച്ചു.

രജനീകാന്തിന്റെ അഭിനയ സിദ്ധി തലമുറകളെ സ്വാധീനിച്ചുവെന്ന് ഇതുസംബന്ധിച്ച എക്‌സ് പോസ്റ്റില്‍ അദ്ദേഹം അനുസ്മരിച്ചു. രജനീകാന്തിന്റെ അഭിനയ മികവ് അനേകായിരങ്ങളുടെ പ്രശംസ നേടിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെയുള്ള അഭിനയത്തിലൂടെ ചലച്ചിത്ര ലോകത്ത് അദ്ദേഹം 50 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നു- പ്രധാനമന്ത്രി പോസ്റ്റില്‍ കുറിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും, അഭിനേതാക്കളായ ധനുഷ്, കമല്‍ഹാസന്‍, ഖുഷ്ബു സുന്ദര്‍ തുടങ്ങിയവരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ രജനീകാന്തിന് ആശംസകള്‍ നേര്‍ന്നു.

‘കൂലി’ ആയിരുന്നു രജനീകാന്ത് അവസാനമായി അഭിനയിച്ച ചിത്രം. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര എന്നിവരും അഭിനയിച്ചിരുന്നു. 2023 ലെ ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാം ഭാഗമായ ജയിലര്‍ 2 ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page