ഗുഡ്‌സ് ഓട്ടോ ഇടിച്ച് പരിക്കേറ്റ അഭിഭാഷകന്‍ മരിച്ചു

കാസര്‍കോട്: ഗുഡ്‌സ് ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകന്‍ മരിച്ചു. ഹൊസ്ദുര്‍ഗ്ഗ് ബാറിലെ അഭിഭാഷകനായ എല്‍ വി ടെമ്പിളിനു സമീപത്തെ ഇ.ശ്രീധരന്‍ നായര്‍ (88) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പ് ഉണ്ടായ അപകടത്തിലാണ് ശ്രീധരന്‍ നായര്‍ക്ക് പരിക്കേറ്റത്. ഭാര്യ: കൗമുദിയമ്മ. മക്കള്‍: ലത (എറണാകുളം), കല(പ്രധാനാധ്യാപിക, നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), സന്ധ്യ (അധ്യാപിക ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം), ലേഖ (അധ്യാപിക, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തോട്ടട). മരുമക്കള്‍: ഉല്‍പല്‍ വി നായര്‍ (സിനിമാ ക്യാമറാമാന്‍), എം വി ജയകൃഷ്ണന്‍ നമ്പ്യാര്‍ (പള്ളിക്കര), െകെ അജയകുമാര്‍ (പ്ലാന്റര്‍), കെ മധുസൂദനന്‍ (അബുദാബി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page