ബേഡഡുക്ക പഞ്ചായത്തില്‍ മുന്നാട് വാര്‍ഡും യു ഡി എഫ് പിടിച്ചു; സി പി എമ്മിന്റെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജയിച്ചത് ഒരു വോട്ടിന്

കാസര്‍കോട്: പ്രതിപക്ഷം ഇല്ലാതിരുന്ന ബേഡഡുക്ക പഞ്ചായത്തില്‍ യു ഡി എഫിന് ഇത്തവണ ലഭിച്ചത് രണ്ടു സീറ്റുകള്‍. സി പി എം ശക്തി കേന്ദ്രമായ മുന്നാടും മരുതടുക്കത്തുമാണ് യു ഡി എഫ് വിജയിച്ചത്. മുന്നാട് വാര്‍ഡില്‍ കോണ്‍ഗ്രസിലെ കെ ഉമാവതിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സി പി എമ്മിലെ പി ചിത്രലേഖയെ 35വോട്ടിനാണ് ഉമാവതി പരാജയപ്പെടുത്തിയത്. മരുതടുക്കം വാര്‍ഡില്‍ യു ഡി എഫിലെ കെ അനീഫ കരിയത്ത് 91 വോട്ടിനാണ് ജയിച്ചത്.അതേസമയം ശക്തമായ മത്സരം അരങ്ങേറിയ ബെദിര വാര്‍ഡില്‍ സി പി …

ആനുകൂല്യം വാങ്ങി ശാപ്പാട് അടിച്ചു മാറ്റിയ വോട്ടര്‍മാര്‍ നന്ദികേടു കാണിച്ചു: എംഎം മണി; പരാമര്‍ശം വിവാദത്തില്‍

ഇടുക്കി: ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ശാപ്പാട് കഴിച്ചു ഏമ്പക്കം വിട്ടു നടന്ന വോട്ടര്‍മാര്‍ നന്ദികേടു കാണിച്ചുവെന്ന് സിപിഎം നേതാവ് എംഎം മണി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതോ നൈമിഷികമായ വികാരത്തിന് വോട്ടു ചെയ്യുകയായിരുന്നുവെന്നാണ് തോന്നുന്നത്. ഇതു നന്ദികേടല്ലാതെ മറ്റെന്താണ്? ആനുകൂല്യങ്ങള്‍ വാങ്ങിച്ചവര്‍ പണി തന്നിരിക്കുകയാണ്-അദ്ദേഹം തുറന്നടിച്ചു.എംഎം മണിയുടെ പരാമര്‍ശം വിവാദത്തിനു വഴി വച്ചു. തിരിച്ചടിയെ കുറിച്ച് പരിശോധിക്കുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തിരുത്തേണ്ട കാര്യങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം …

കുമ്പളയില്‍ മുസ്ലീംലീഗ് വീണ്ടും അധികാരത്തിലേക്ക്; ബി ജെ പിക്കു നിലവിലുണ്ടായിരുന്ന 4 വാര്‍ഡുകള്‍ നഷ്ടപ്പെട്ടു

കാസര്‍കോട്: കുമ്പള പഞ്ചായത്ത് ഭരണം മുസ്ലീംലീഗ് നിലനിറുത്തി. 24 അംഗ പഞ്ചായത്തു ഭരണ സമിതിയില്‍ മുസ്ലീംലീഗിനു 13 സീറ്റു ലഭിച്ചു. നിലവിലെ ഭരണസമിതിയില്‍ ലീഗിന് എട്ട് അംഗങ്ങളാണുണ്ടായിരുന്നത്. കാലാവധി അവസാനിക്കാന്‍ പോകുന്ന ഭരണസമിതിയില്‍ ഒന്‍പതംഗങ്ങളുണ്ടായിരുന്ന ബി ജെ പിയുടെ അംഗ സംഖ്യ അഞ്ചായി കുറഞ്ഞു. സ്വതന്ത്രരുള്‍പ്പെടെ മൂന്നംഗങ്ങളുണ്ടായിരുന്ന സി പി എം ഇത്തവണയും അതു നില നിറുത്തി. കോണ്‍ഗ്രസിനു രണ്ടു സീറ്റ് ലഭിച്ചു. അതേസമയം ഒരംഗമുണ്ടായിരുന്ന എസ് ഡി പി ഐയെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി നിലംപരിശാക്കി. കുമ്പള, …

കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണന്‍ ഒരു വോട്ടിനു തോറ്റു; ജയിച്ചത് ലീഗ് സ്വതന്ത്രന്‍

കാസര്‍കോട്: കാറഡുക്ക പഞ്ചായത്തിലെ നിലവിലെ പ്രസിഡന്റ് കെ ഗോപാലകൃഷ്ണ ഒരു വോട്ടിനു തോറ്റു. 12-ാം വാര്‍ഡായ ബളക്കെയില്‍ മുസ്ലീംലീഗ് സ്വതന്ത്രന്‍ ഷെരീഫ് മുള്ളേരിയയോടാണ് പ്രസിഡണ്ട് അടിയറവ് പറഞ്ഞത്.പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ എട്ടു വാര്‍ഡുകളില്‍ ബി ജെ പി വിജയിച്ചു. നാലുവാര്‍ഡുകളില്‍ യു ഡി എഫും നാലു വാര്‍ഡുകളില്‍ മറ്റുള്ളവരും വിജയിച്ചു.

കാസര്‍കോട് ജില്ലാ പഞ്ചായത്ത്: എല്‍ ഡി എഫ്- 9; യു ഡി എഫ് -7 ബി ജെ പി ലീഡ്- 2ല്‍

കാസര്‍കോട്: ജില്ലാ പഞ്ചായത്തില്‍ ലീഡ്‌നില മാറിമറിയുന്നു. വോട്ടെണ്ണല്‍ അവസാന ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കെ എല്‍ ഡി എഫ് 9 വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു. യു ഡി എഫ് 7 വാര്‍ഡുകളില്‍ രണ്ടിടത്ത് ബി ജെ പിയും ആണ് ഇപ്പോള്‍ മുന്നിലുള്ളത്. നേരത്തെ ഇടതു-വലതു മുന്നണികള്‍ എട്ടു സീറ്റുകളില്‍ വീതവും രണ്ടിടത്തു ബി ജെ പിയും ലീഡ് ചെയ്യുകയായിരുന്നു. വിജയപ്രഖ്യാപനത്തിനു ജനങ്ങളും വോട്ടര്‍മാരും രാഷ്ട്രീയ സംഘടനകളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫലപ്രഖ്യാപനം താമസിയാതെ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പു ഫലങ്ങളും …

തലസ്ഥാനം ബി ജെ പി പിടിച്ചു; തിരുവനന്തപുരം കോര്‍പറേഷനില്‍ താമര

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി കോര്‍പറേഷന്‍ ഭരണം ബി ജെ പി പിടിച്ചെടുത്തു. 101 അംഗ കോര്‍പറേഷന്‍ ഭരണ സമിതിയില്‍ ഫലമറിഞ്ഞ 98 വാര്‍ഡുകളില്‍ ബി ജെ പിക്ക് 50 വാര്‍ഡുകള്‍ ലഭിച്ചു. നിലവില്‍ ഭരണം നടത്തുന്ന എല്‍ ഡി എഫിന് 26വും യു ഡി എഫിന് 19വും വാര്‍ഡ് ലഭിച്ചു. 3 വാര്‍ഡുകളിലെ ഫലം അറിയാനുണ്ട്. ഒരു വാര്‍ഡില്‍ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. തലസ്ഥാനത്ത് ബി ജെ പി നടത്തിയ മുന്നേറ്റം പാര്‍ട്ടിയുടെ തെക്കന്‍ ജില്ലകളിലെ വര്‍ദ്ധിച്ചുവരുന്ന …

പള്ളിക്കരയില്‍ എല്‍ ഡി എഫിന് കേവല ഭൂരിപക്ഷം; എല്‍ ഡി എഫ് -12, യു ഡി എഫിന് -11, ബി ജെ പിക്ക് ഒന്ന്, ബി ജെ പി, യു ഡി എഫിനെ പിന്തുണക്കുമോ? കൗതുക കാഴ്ച കാത്ത് വോട്ടര്‍മാര്‍

കാസര്‍കോട്: പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ ഇടതു മുന്നണിക്ക് കേവല ഭൂരിപക്ഷം. ആകെയുള്ള 24 സീറ്റുകളില്‍ 12 എണ്ണത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് തുടര്‍ ഭരണം ഉറപ്പാക്കി. 11 വാര്‍ഡുകളിലാണ് യു ഡി എഫ് വിജയിച്ചത്. പെരുന്തട്ട വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ജയലക്ഷ്മി വിജയിച്ചു.തച്ചങ്ങാട് വാര്‍ഡില്‍ രണ്ടു വോട്ടുകള്‍ക്കാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. പനയാല്‍ വില്ലേജില്‍ ആദ്യമായിട്ടാണ് ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചത്. പനയാല്‍ വാര്‍ഡില്‍ നിന്നു വിജയിച്ച ശോഭയാണ് സി …

കോണ്‍ഗ്രസ് ഭരിച്ച പുല്ലൂര്‍ പെരിയയില്‍ തൂക്കു ഭരണസമിതി

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. കോണ്‍ഗ്രസ് ഭരണം നിലവിലുള്ള പഞ്ചായത്താണിത്. 19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്കു ഒമ്പതു വീതം സീറ്റു ലഭിച്ചു. ഒരു വാര്‍ഡ് ബിജെപി നിലനിറുത്തി. നിലവിലെ പഞ്ചായത്ത് ഭരണസമിതി വൈസ് പ്രസിഡന്റ് എ. കാര്‍ത്യായനി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ നിലവിലെ പഞ്ചായത്തു പ്രസിഡന്റ് സി.കെ അരവിന്ദന്‍ പ്രതിനിധീകരിച്ചിരുന്ന ചാലിങ്കാല്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റു.ഇതിനൊപ്പം കോണ്‍ഗ്രസിന്റെ സീറ്റായിരുന്ന കൊടവലവും സിപിഎം പിടിച്ചെടുത്തു. കുണിയയില്‍ യു ഡി എഫിലെ …

ദേലംപാടിയില്‍ സി പി എം റിബല്‍ സ്ഥാനാര്‍ത്ഥികള്‍ സി പി എം സ്ഥാനാര്‍ത്ഥികളെ അട്ടിമറിച്ചു

കാസര്‍കോട്: സി പി എം ഭരണത്തിലുള്ള ദേലംപാടി പഞ്ചായത്തില്‍ രണ്ട് സി പി എം സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി റിബലുകള്‍ തോല്‍പ്പിച്ചു. ഫലം പുറത്തു വന്ന 7 വാര്‍ഡുകളില്‍ ഒന്നാംവാര്‍ഡായ ഉജംപാടിയില്‍ സി പി എം റിബല്‍ സ്ഥാനാര്‍ത്ഥി ഐത്തപ്പ നായ്ക്ക് 275 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി പി എം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. രണ്ടാം വാര്‍ഡായ ദേലംപാടിയില്‍ സി പി എം റിബലായി മത്സരിച്ച മുസ്തഫ ഹാജി 177 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സി പി എം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. …

കാറഡുക്ക ബി ജെ പി തൂത്തുവാരി

കാസര്‍കോട്: കാറഡുക്കയില്‍ ബി ജെ പി തൂത്തുവാരി. 11 മണിവരെ ഫലമറിഞ്ഞ എട്ടു വാര്‍ഡുകളില്‍ എട്ടും ബി ജെ പി ക്കു ലഭിച്ചു. 16 വാര്‍ഡുകളാണ് കാറഡുക്ക പഞ്ചായത്തില്‍ ആകെയുള്ളത്. അവശേഷിച്ച വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ബേഡഡുക്ക പഞ്ചായത്തില്‍ യുഡിഎഫ് അക്കൗണ്ട് തുറന്നു

കാസര്‍കോട്: സിപിഎമ്മിന്റെ ചുവപ്പു കോട്ടയെന്ന് അറിയപ്പെടുന്ന ബേഡഡുക്ക പഞ്ചായത്തില്‍ യുഡിഎഫ് അക്കൗണ്ട് തുറന്നു. നാലാംവാര്‍ഡായ മരുതടുക്കത്ത് കോണ്‍ഗ്രസിലെ കെ അനീഫ കരിയത്താണ് 91 വോട്ടിന്റെ ഭൂരിപക്ഷത്തിന് ചരിത്ര വിജയം നേടിയത്. സിപിഎമ്മിലെ സുജിത്ത് കുമാറിനെയാണ് പരാജയപ്പെടുത്തിയത്.

കുമ്പളയില്‍ ലീഗ് ആധിപത്യം; ഫലമറിഞ്ഞ ആറു വാര്‍ഡുകളില്‍ 5 സീറ്റുകള്‍ ലീഗിന്, ഒരു വാര്‍ഡ് ബി ജെ പിക്ക്, കുമ്പോലില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിക്ക് തോല്‍വി

കാസര്‍കോട്: കുമ്പള ഗ്രാമപഞ്ചായത്തില്‍ ഫലം പുറത്തു വന്ന ആറു വാര്‍ഡുകളില്‍ അഞ്ചിടത്തും മുസ്ലീംലീഗ് വിജയിച്ചു. ഒരിടത്ത് ബി ജെ പി വിജയിച്ചു.അഞ്ചാം വാര്‍ഡായ ഉജാറില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി മമത ശാന്താരാമ ആള്‍വ വിജയിച്ചു.ഒന്നാം വാര്‍ഡായ കുമ്പോലില്‍ മുസ്ലിം ലീഗിലെ കൗസര്‍ നൂര്‍ജമാല്‍ വിജയിച്ചു. മുഖ്യ എതിരാളിയായ എസ്ഡിപിഐയിലെ റുഖിയ അന്‍വറിനെയാണ് തോല്‍പ്പിച്ചത്. വാശിയേറിയ പോരാട്ടം നടന്ന ഉളുവാറില്‍ 90ല്‍പ്പരം വോട്ടുകള്‍ക്ക് മുസ്ലിം ലീഗിലെ നാഫിയ വിജയിച്ചു.ബംബ്രാണയില്‍ മുസ്ലിം ലീഗിന്റെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി എംപി …

കുണിയ വാര്‍ഡില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിക്ക് 724 വോട്ടിന്റെ ഭൂരിപക്ഷം

കാസര്‍കോട്: പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ കുണിയ വാര്‍ഡില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിക്ക് 724 വോട്ടിന്റെ ഭൂരിപക്ഷം. ബി എ ഷാഫിയാണ് ചരിത്ര ഭൂരിപക്ഷത്തോടെ വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി 500ല്‍ പരം വോട്ടുകള്‍ക്കാണ് ഈ വാര്‍ഡില്‍ വിജയിച്ചിരുന്നത്.കൂടാനം വാര്‍ഡില്‍ 178 വോട്ടിന് യു ഡി എഫിലെ കാര്‍ത്യായനിയും ആയംപാറ വാര്‍ഡില്‍ സി പി എമ്മിലെ കെ ഗംഗാധരന്‍ 187 വോട്ടിന്റെ ഭൂരിപക്ഷത്തിലും അമ്പലത്തറ വാര്‍ഡില്‍ എല്‍ ഡി എഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി സബിതയും വിജയിച്ചു. …

ചെമ്മനാട് പഞ്ചായത്ത് കോളിയടുക്കം വാര്‍ഡ് സി പി എമ്മിനു നഷ്ടമായി

കാസര്‍കോട്: ചെമ്മനാട് പഞ്ചായത്തിലെ സി പി എം ശക്തി കേന്ദ്രമായ കോളിയടുക്കത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി തോറ്റു. സി പി എമ്മിലെ ശോഭയെ 95 വോട്ടുകള്‍ക്കു തോല്‍പ്പിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ രതിബാലചന്ദ്രനാണ് വിജയിച്ചത്. 40 വര്‍ഷമായി കോളിയടുക്കം വാര്‍ഡ് സി പി എമ്മിനായിരുന്നു.

പള്ളിക്കര പഞ്ചായത്തിലെ സി പി എം ശക്തികേന്ദ്രം; ബങ്ങാട് വാര്‍ഡ് മുസ്ലീംലീഗ് പിടിച്ചെടുത്തു

കാസര്‍കോട്: പള്ളിക്കര പഞ്ചായത്തിലെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ പനയാല്‍, ബങ്ങാട് വാര്‍ഡില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചു. പട്ടികജാതി സംവരണ വാര്‍ഡായ ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥിയായ കുമാരന്‍ ആണ് വിജയിച്ചത്.അഞ്ചാം വാര്‍ഡായ അമ്പങ്ങാട് വാര്‍ഡില്‍ സി പി എം ഉദുമ ഏരിയാ കമ്മിറ്റി അംഗം വി വി സുകുമാരന്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ എം പി എ ഷാഫിയാണ് വിജയിച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; എല്‍ഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പം, സംസ്ഥാനത്ത് ബിജെപിക്ക് വന്‍മുന്നേറ്റം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എല്‍ഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് 13 വാര്‍ഡുകളിലും എന്‍ഡിഎ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നു. യുഡിഎഫ് ബഹുദൂരം പിന്നിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.അതേ സമയം സംസ്ഥാനത്ത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വന്‍ മുന്നേറ്റത്തിലാണ്. എറണാകുളം കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ആന്റണിയെ ബിജെപി സ്ഥാനാര്‍ത്ഥി തോല്‍പ്പിച്ചു. പാലക്കാട്ടും ഷൊര്‍ണ്ണൂരിലും ബിജെപി ശക്തമായ മുന്നേറ്റത്തിലാണ്.

കാസർകോട് നഗരസഭയിൽ അഞ്ച് സീറ്റിൽ യു.ഡി.എഫ് വിജയിച്ചു

കാസർകോട്: കാസർകോട് മുനിസിപ്പാലിറ്റിയിൽ അഞ്ച്സീറ്റിൽ യുഡിഎഫ് വിജയിച്ചു .വാർഡ് ഒന്ന് ചേരങ്കൈ വെസ്റ്റിൽ തഷ്രീഫ ബഷീർ ,വാർഡ് മൂന്നിൽ അടുക്കത്ത് ബയലിൽ ഫിറോസ് അടുക്കത്ത്ബയൽ ,ഫിഷ് മാർക്കറ്റ് വാർഡിൽ അബ്ദുൽ ജാഫർ ,തെരുവത്ത് വാർഡിൽ റഹ്മാൻ തൊട്ടാൻ എന്നിവരാണ് വിജയിച്ചത്. കൊറക്കോട് വാർഡിൽ വാർഡ് 21 എൻഡിഎയിലെ മധുകര വിജയിച്ചു. ചേരങ്കൈ ഈസ്റ്റിൽ ആയിഷ സലാം യുഡിഎഫ് വിജയിച്ചു.

ആര് ജയിക്കും? വോട്ടെണ്ണൽ ആരംഭിച്ചു, പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി, മാറിമറിഞ്ഞ് ലീഡുകൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ ബാലറ്റുകൾ കളക്ടറേറ്റുകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ എണ്ണുകയാണ്. ആദ്യഫലം രാവിലെ 8:30 നും പൂർണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകും. രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 21079609 വോട്ടർമാരാണ് ആകെ വോട്ട് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം പേർ വോട്ട് ചെയ്തതും ഇത്തവണയാണ്. ആദ്യഘട്ടത്തിൽ എൽഡിഎഫിന് മുന്നേറ്റം. ആറ് മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് ലീഡ്. 4 …