പത്തനംതിട്ട: തിരുവല്ല ബീലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നുച്ചയോടെ ഉണ്ടായ ഗ്യാസ് ചോര്‍ച്ച ആശുപത്രിയില്‍ പരിഭ്രാന്തി പരത്തി.
ഗ്യാസ് ചോര്‍ച്ചയുണ്ടായ വിവരം ആശുപത്രി അധികൃതര്‍ തന്നെയാണ് രോഗികളെയും കൂട്ടിരിപ്പുകാരെയും അറയിച്ചത്. പരിഭ്രാന്തരായ ആളുകള്‍ ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. രോഗികളെ കൂട്ടിരുപ്പുകാര്‍ ആശുപത്രിക്കു പുറത്തേക്കു മാറ്റി. രോഗികളെ മുഴുവന്‍ ആശുപത്രിക്കു പുറത്താക്കിയിരിക്കുകയാണ്. അരമണിക്കൂറിനു ശേഷം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് ജീവനക്കാര്‍ പറയുന്നു. എവിടെയാണ് വാതക ചോര്‍ച്ചയുണ്ടായതെന്നും എങ്ങനെയാണ് വാതക ചേര്‍ച്ച അനുഭവപ്പെട്ടതെന്നും ആരും വെളിപ്പെടുത്തുന്നില്ല. ഇതിനെക്കുറിച്ചു രോഗികള്‍ നടത്തുന്ന അന്വേഷണങ്ങളോടു ജീവനക്കാര്‍ ക്ഷുഭിതരാവുന്നതായും പരാതിയുണ്ട്.







