കണ്ണൂരില്‍ യു ഡി എഫ് വനിതാ സ്ഥാനാര്‍ത്ഥിയെയും ഏജന്റിനെയും മുഖംമൂടി സംഘം ആക്രമിച്ചു

കണ്ണൂര്‍: വേങ്ങാട് പഞ്ചായത്തില്‍ യു ഡി എഫ് വനിതാ സ്ഥാനാര്‍ത്ഥിയെയും ചീഫ് ഏജന്റായിരുന്ന ആളെയും മുഖംമൂടി സംഘം ഇന്നുച്ചയ്ക്ക് ജനസേവന കേന്ദ്രത്തില്‍ കയറി ആക്രമിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. വേങ്ങാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി ഷീന, ചീഫ് ഏജന്റ് നരേന്ദ്രബാബു എന്നിവരാണ് അക്രമത്തിനു ഇരയായത്. മമ്പറത്തെ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരാണ് ഇരുവരും. മുഖംമൂടി ധരിച്ച് സ്ഥാപനത്തില്‍ കയറിയ സംഘം ഇരുവരെയും വലിച്ചിഴച്ചു പുറത്തുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച ശേഷം കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ തല്ലിതകര്‍ത്താണ് മടങ്ങിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ സി പി എം ആണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page