ഗായകന്‍ ജി. വേണുഗോപാലിന്റെ മകന്‍ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനായി; സ്നേഹ അജിത്താണ് വധു

കൊച്ചി: ഗായകന്‍ ജി. വേണുഗോപാലിന്റെ മകന്‍ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനായി. നടിയും മോഡലും നര്‍ത്തകിയുമായ സ്നേഹ അജിത്താണ് വധു. കോവളം കെടിഡിസി സമുദ്രയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ നടനും എംപിയുമായ സുരേഷ് ഗോപി, ഭാര്യ രാധിക, ശ്രീകണ്ഠന്‍ നായര്‍ തുടങ്ങി സിനിമ ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു.

കഴിഞ്ഞ സെപ്റ്റംബറിലാണ് അരവിന്ദ് വേണുഗോപാലിന്റെയും സ്‌നേഹയുടെയും വിവാഹം നിശ്ചയം കഴിഞ്ഞത്. വിവാഹത്തോടനുബന്ധിച്ച് മുത്തശ്ശിയുടെ അനുഗ്രഹം തേടാനെത്തിയ അരവിന്ദിന്റെയും സ്‌നേഹയുടെയും ചിത്രം ജി. വേണുഗോപാല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അമ്മ പേരക്കുട്ടിയെ തിരിച്ചറിഞ്ഞ സന്തോഷമായിരുന്നു വേണുഗോപാലിന്റെ വാക്കുകളില്‍ കണ്ടത്.

മമ്മൂട്ടി നായകനായ ‘ബസൂക്ക’യില്‍ സ്‌നേഹ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.’ദി ട്രെയ്ന്‍’ എന്ന ചിത്രത്തിലാണ് അരവിന്ദ് വേണുഗോപാല്‍ ആദ്യമായി പാടുന്നത്. പിന്നീട് ‘സണ്‍ഡേ ഹോളിഡേ’, ‘ലൂക്ക’, ‘ഹൃദയം’, ‘മധുര മനോഹര മോഹം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പാടി. മണ്‍സൂണ്‍ രാഗ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page