ഭക്ഷണത്തിന് സ്വാദില്ലെന്ന്; ഭക്ഷണം കഴിക്കാന്‍ എത്തിയ യുവാക്കളെ ഹോട്ടലിന് പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പു വടി കൊണ്ട് അടിച്ചു; 3 പേര്‍ക്കെതിരെ കേസ്, സംഭവം ചെങ്കള ,സിറ്റിസണ്‍ നഗറില്‍
കാസര്‍കോട്: ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലെന്നു പറഞ്ഞതിനെ ചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ യുവാക്കളെ ഹോട്ടലിന് പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പു വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ചെര്‍ക്കള, പാടിയിലെ അഭിലാഷ് (22), സുമോദ് (23), ഹരിപ്രസാദ് (20), കെ. അജിത്ത് (22) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ചെങ്കള, സിറ്റിസണ്‍ നഗറിലാണ് കേസിനാസ്പദമായ സംഭവം. സ്ഥലത്തെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു യുവാക്കള്‍. ഭക്ഷണത്തിന് രുചിയില്ലെന്നു പറഞ്ഞ …