പയ്യന്നൂർ: എം.ഡി.എം.എ യുമായി നാലു യുവാക്കൾ അറസ്റ്റിൽ . കാട്ടാമ്പള്ളി ഇടയില്‍പീടിക കാടന്‍ ഹൗസില്‍ കെ.മുഹമ്മദ് റിഷാദ് (29), ഇടയില്‍പീടിക പൊന്കൈ ചിറമൂട്ടില്‍ ഹൗസില്‍ പി.സി.അഷ്ക്കര്‍ (34), വളപട്ടണം പള്ളിക്കുന്നമ്പ്രം നാജിയ ക്വാര്‍ട്ടേഴ്സില്‍ മുഹമ്മദ് നഹീം (29), പള്ളിക്കുന്നമ്പ്രം നാസില്‍ നിഹാല്‍ മഹമൂദ് (27) എന്നിവരാണ് വളപ്പട്ടണം പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 1.100 ഗ്രാം എം.ഡി.എം.എയും 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ പൊലീസ് സംഘം പട്രോളിംഗ് നടത്തവെ കീരിയാട് എരുമ്മല്‍ വയലില്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാതയുടെ സമീപത്ത് നാലുപേര്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട് തടഞ്ഞു വച്ച് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കാണപ്പെട്ടത്. 2019ല്‍ അഷ്കറിനെ മയക്കുമരുന്നുമായി സി.ഐ പി.വിജേഷ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽമുഹമ്മദ് നഹീം പ്രവാസിയാണ്. ഇയാൾ അവധിക്ക് നാട്ടിൽ വന്നതാണെന്ന് പൊലീസ് പറഞ്ഞു.







