കാസർകോട്: പെരിയയിൽ പുലിയിറങ്ങി. ഇന്ന് (തിങ്കൾ) രാത്രി എട്ടു മണിയോടെ പെരിയ സഹകരണ ബാങ്കിനു സമീപത്തു നിന്നു പെരിയ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലേയ്ക്ക് പോകുന്ന വഴിയിൽ മതിലിൽ നിൽക്കുന്ന നിലയിൽ കല്ലിയോട്ട് പിക്കറ്റ് പോസ്റ്റ് ഡ്യൂട്ടിയിലുള്ള പൊലീസ് സംഘമാണ് പുലിയെ കണ്ടത്.

പൊലീസ് സംഘം പെരിയ ടൗണിലെത്തി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടയിലാണ് പുലിയെ കണ്ടത്. സ്കൂൾ ഭാഗത്തേയ്ക്കാണ് പുലി ഓടിപ്പോയത് . വിവരമറിഞ്ഞ് ആൾക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.







