മുളിയാർ: കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. കാറടുക്ക ബ്ലോക്ക് പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെ നിർധനരായ രോഗികൾക്കുള്ള ഏക ആശ്രയമാണ് ഈ കുടുംബാരോഗ്യ കേന്ദ്രമെന്ന് യോഗം വിലയിരുത്തി. പോഷക സംഘടനകളുടെ മേൽ കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എ.പി. ഹസൈനാർ, ഷംസീർ മൂലടുക്കം, കാദർ ആലൂർ, റംഷീദ് ബാലനടുക്കം, ഉനൈസ് മദനി നഗർ, നസീർ മൂലടുക്കം, രമേശൻ മുതലപ്പാറ, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം ബാത്തിഷ എന്നിവരെ യോഗം അനുമോദിച്ചു. പ്രസിഡണ്ട് ബി.എം. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.കെ. ഹംസ ആലൂർ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ബി. ശാഫി, പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി,
പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ മാർക്ക് മുഹമ്മദ്, ഹനീഫ പൈക്ക, സിദ്ദീഖ് ബോവിക്കാനം, ബി.എം. അഷറഫ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, സംസ്ഥാന കൗൺസിലർ എം എസ് ഷുക്കൂർ, ഹാരിസ് ബോവിക്കാനം, അനീസ മൻസൂർ, മറിയമ്മ അബ്ദുൽ ഖാദർ, കെ. മുഹമ്മദ് കുഞ്ഞി, സമീർ ചാൽക്കര, സമീർ അല്ലാമ നഗർ, അബൂബക്കർ ചാപ്പ, അബ്ബാസ് കൊളച്ചപ്പ്, എസ്.എം. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.







