പുല്ലൂര്‍-പെരിയ പഞ്ചായത്ത് കേരളോത്സവം: മത്സരിച്ച ഇനങ്ങളിലെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടി; മൊയോലം കേളി വനിതാ ക്ലബ്ബിന് ഉജ്വല വിജയം

കാസര്‍കോട്: മത്സരിച്ച 9 ഇനങ്ങളില്‍ എട്ടെണ്ണത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഒരിനത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി വനിതാ ക്ലബ്ബ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. പെരിയ, മൊയോലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കേളി വനിതാ ക്ലബ്ബാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. പഞ്ചായത്ത് തലത്തിൽ ക്ലബ്ബ് മൂന്നാം സ്ഥാനവും നേടി.
ഇന്നലെ (ഞായര്‍) പുല്ലൂരില്‍ നടന്ന കേരളോത്സവത്തിലാണ് കേളി വനിതാ ക്ലബ്ബ് മികച്ച നേട്ടം കൊയ്തത്. പുല്ലൂർ – പെരിയ പഞ്ചായത്തിൽ വനിതകള്‍ മാത്രം അംഗങ്ങളായിട്ടുള്ള ഏക ക്ലബ്ബാണ് കേളി. ലളിതഗാനം, മാപ്പിളപ്പാട്ട്, കവിതാ പാരായണം, ഭരതനാട്യം, ഒപ്പന, തിരുവാതിര, നാടോടിപ്പാട്ട് (ഗ്രൂപ്പ്) ദേശഭക്തി ഗാനം എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നാടോടിപ്പാട്ടില്‍ (സിംഗിള്‍) എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടിയാണ് കേളി വനിതാ ക്ലബ്ബ് മികച്ച നേട്ടം കൈവരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആയംപാറയുടെ അഭിമാനമായികെ.സംഗീത് നാളെഎസ് ഐ തൊപ്പിയണിയും; ഗ്രാമത്തില്‍ നിന്നു ആദ്യമായി എസ്‌ഐ യാകുന്ന യുവാവിന് കരുത്തായത് വോളിബോളും എന്‍സിസിയും, പാസിംഗ് ഔട്ട് പരേഡിന് സാക്ഷ്യം വഹിക്കാന്‍ സുഹൃത്തുക്കളും കുടുംബവും തൃശൂരിലേക്ക്
Scroll to top

You cannot copy content of this page