പനയാല്‍ അമ്പങ്ങാട്ടെ എ.വി ചോയി അന്തരിച്ചു

കാസര്‍കോട്: പനയാല്‍, അമ്പങ്ങാട്ടെ എ.വി ചോയി (70) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: ശ്രീജ, സുനില്‍, സുജ. മരുമക്കള്‍: അശോകന്‍, അനില്‍, നിജീഷ. സഹോദരങ്ങള്‍: എ.വി വാണിയന്‍, എ.വി രാമന്‍, എ.വി ശങ്കരന്‍, എ.വി കൊട്ടന്‍, പാട്ടി.

മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍

കാസര്‍കോട്: മദ്രസ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മെറ്റ് കൊണ്ട് അക്രമിക്കുകയും കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതായും പരാതി. സംഭവത്തില്‍ നരഹത്യാ ശ്രമത്തിനു കേസെടുത്ത മഞ്ചേശ്വരം പൊലീസ് നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. സൈഫുദ്ദീന്‍ എന്ന പൂച്ച സൈഫു(30)വിനെയാണ് എസ്‌ഐ കെപി ശരതിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. മറ്റു പ്രതികളായ ബഡാജെ, മൊര്‍ത്തണയിലെ റാസിഖ് (30), കടമ്പാറിലെ റാഫി (28), ഷഫീഫ് (30) എന്നിവര്‍ക്കായി തെരച്ചില്‍ തുടങ്ങി. ബഡാജെ …

കല്ലുകെട്ട് മേസ്തിരി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: രാവിലെ എഴുന്നേറ്റ് കുടുംബാംഗങ്ങളുമായി വര്‍ത്തമാനം പറഞ്ഞശേഷം വീണ്ടും കിടന്ന കല്ലുകെട്ട് മേസ്തിരി ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള, ധര്‍ബാര്‍ക്കട്ടയിലെ പ്രകാശ് (38) ആണ് മരിച്ചത്. അബോധാവസ്ഥയിൽ കാണപ്പെട്ടതിനെ തുടർന്ന് ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ഭാരതി. മകന്‍. സന്‍വിത്ത്. സഹോദരങ്ങള്‍: ബാബു, സരോജിനി, സദാനന്ദ.

വായനയെ പ്രണയിച്ച മഹ്മൂദ് ബള്ളൂർ അന്തരിച്ചു

കാസർകോട്: മൊഗ്രാലിലെ പഴയകാല കൃഷിക്കാരനും, വായന ദിനചര്യയാക്കിയ ജ്ഞാന തപസ്വിയുമായിരുന്നമൊഗ്രാൽ റഹ്മത്ത് നഗർ ബള്ളൂർ ഹൗസിൽ മഹ്മൂദ് ബള്ളൂർ(81) അന്തരിച്ചു.ഭാര്യ:സൽമ.മക്കൾ:ഇർഷാദ്(ദുബായ്) ഇർഫാൻ (എം എസ് സി ഫുട്ബോൾ താരം) ഇക്തിയാർ,ഇസ്തിഫ, ഇഫ്രത്ത്,ഇസ്മത്ത്. മരുമക്കൾ:സാലിഹ്(കട്ടക്കാൽ) ജാസ്മിൻ (ബന്ദിയോട് -അട് ക്ക),ഖൈറുന്നിസ(അംഗടിമുഗര്‍ ഒടുവൽ) സഹോദരങ്ങൾ: അബൂബക്കർ ബള്ളൂ ർ , അബ്ബാസ്,പരേതരായ അബ്ദുള്ള,ഖദീജ. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം,മൊഗ്രാൽ സ്പോർട്സ് ക്ലബ്, ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ അനുശോചിച്ചു.

എൻ.ഡി.പി.എസ് കേസ് പ്രതികളെ കോടതി വെറുതെവിട്ടു

കാസർകോട്:എൽ.എസ്.ഡി സ്റ്റാമ്പുകൾ കൈവശം വെച്ചുവെന്നാരോപിച്ചു ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസിൽ അരവിന്ദ് മുരളി, മുഹമ്മദ് യാസീൻ, അബ്ദുൽ ഖാദർ എന്നിവരെ കോടതി കുറ്റവിമുക്തരാക്കി വെറുതെവിട്ടു.2022 സെപ്റ്റംബർ 10-ന് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത ലഹരിവസ്തുവായ എൽ.എസ്.ഡി സ്റ്റാമ്പുകൾ കൈവശം വെച്ചുവെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. 687/2022 നമ്പർ എഫ്.ഐ.ആറുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരായ ആരോപണങ്ങൾ സംശയലേശമന്യേ തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കോടതിപ്രതികളെ വെറുതെ വിട്ടതു്.കേസിൽ ഒന്നാം പ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ …

ഓപ്പറേഷന്‍ തൂഫാന്‍:50 പേര്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായവരുടെ എണ്ണം 10467 ആയി

തിരുവനന്തപുരം:ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയില്‍ 51 കേസുകളിലായി 50 പേര്‍ കൂടി അറസ്റ്റിൽ . ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം10467 ആയി. അറസ്റ്റിലായവരിൽ നിന്നു 8444.349 ഗ്രാം എം.ഡി.എം.എയും 1099.404 കി.ഗ്രാം കഞ്ചാവും 4733.289 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 15 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം …

പാർസലിൽ ഒളിപ്പിച്ചു കടത്തിയ മയക്കു മരുന്നു മായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: പാർസലിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ . പിണറായി , പുത്തൻകണ്ടം സ്വദേശി എ. ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നു 20 ഗ്രാം എം ഡി.എം.എ പിടികൂടി. ബംഗളൂരുവിൽ നിന്ന് പാർസൽ വഴി മയക്ക് മരുന്ന് കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ പി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരംകണ്ണൂർ എസിപി എം പി ആസാദ്, ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, എസ് ഐ പി. ഉണ്ണിക്കൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലാണ് …

സ്വകാര്യ ബസ് ഡ്രൈവർ ആയമ്പാറ തൊട്ടോട്ടെ ചിത്രൻ അന്തരിച്ചു

കാസർകോട്: പെരിയ ആയമ്പാറ, തൊട്ടോട്ടെ ചിത്രൻ ( 48 )അന്തരിച്ചു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചോയിസ് സ്വകാര്യ ബസ് ഡ്രൈവർ ആയിരുന്നു. മാതാവ്: ശാരദ. സഹോദരങ്ങൾ: ശശി, ഉദയൻ, ശാലിനി.

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ മരിച്ചു. ചിറ്റാരിക്കാൽ തവളക്കുണ്ടിലെ എ പി സന്തോഷ് കുമാർ (48) ആണ് മരിച്ചത്. അസുഖബാധിതനായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് അന്ത്യം. സംസ്കാരം ബുധനാഴ്ച വൈകിട്ട് നടക്കും. പരേതനായ കോളങ്കട കുഞ്ഞിരാമൻ നായരുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സിന്ധുമകൾ: സരയു. സത്യജിത്ത്. സഹോദരങ്ങൾ: എ പി ബാബു,എ പി വിനോദ് (മാധ്യമ പ്രവർത്തകൻ), പ്രീതി (ആശാ വർക്കർ, ചിറ്റാരിക്കൽ).

ഓണത്തിനിടയിൽ ഓണം പോലെ മറ്റൊരു ഉത്സവം; ഒന്നെടുത്താൽ ഒന്ന് ഫ്രീ

തൃശൂർ: മലയാളികൾ ഓണമാഘോഷിക്കുമ്പോൾ കേരളക്കരയിൽ ഓണം പോലെ മറ്റൊരാഘോഷം പൊടിപൊടിക്കുന്നു.ഒന്നെടുത്താൽ ഒന്ന് ഫ്രീ. ഒന്നെടുത്താൽ രണ്ട് വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഈ ആഘോഷം ഓണാഘോഷത്തിന്റെ ആഹ്ലാദത്തെയും മറികടക്കുന്നു. കേരള ഭാഗ്യക്കുറിയുടെ ഓണം ബംബർ നറുക്കെടുപ്പിന്റെ ടിക്കറ്റ് വിൽപ്പനയിലാണ് ആദായ വിൽപ്പന നടക്കുന്നത്. ഓണാഘോഷം പ്രമാണിച്ച് ജനങ്ങൾ തിരക്കിലും യാത്രയ്ക്കും മറ്റും വീർപ്പുമുട്ടുമ്പോൾ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാർ ഭാഗ്യം വിൽക്കാൻ തിരക്കിനിടയിൽ ഇടിച്ചു കയറുകയും ഓണം ബമ്പർ ടിക്കറ്റ് വിൽപ്പനക്ക് കൂടുതൽ തിരക്ക് കൂട്ടുകയും ആണ് . ഒരേ സ്ഥലത്ത് …

തിരുവോണം നാളെ;പൂക്കാലം അന്യസംസ്ഥാന കച്ചവടക്കാർക്ക്

കാസർകോട്:ഓണ ത്തിന്റെ പൂവിളി ഉച്ചസ്ഥായിയിലെത്തി .പൂവിപണി ആയാലും,കൈത്തറി തുണികളായാലും വിപണി കീഴടക്കാൻ അന്യസംസ്ഥാന ലോബി രംഗത്തു നിറഞ്ഞു.കേരളീയ ജനകീയ ഉൽപ്പന്നങ്ങളിൽ പോലും ഇപ്പോൾ വ്യാജന്മാരുമായി അന്യസംസ്ഥാന ലോബി പിടിമുറുക്കി കഴിഞ്ഞു. പൂക്കച്ചവടം അന്യസംസ്ഥാനക്കാർ അടിച്ചു പൊളിക്കുന്നു. ഓണപ്പൂക്കളം ഒരുക്കാൻ ഇപ്രാവശ്യം ചെലവ് കൂടിയിട്ടുണ്ട്. മലയാളികളുടെ തിരുവോണവും,അയൽ സംസ്ഥാനമായ കർണാടകയിൽ വരമഹാലക്ഷ്മി പൂജയും ഒന്നിച്ചെ ത്തിയത് പൂ വിപണിയിൽ വിലവർധനവിന് കാരണമായിട്ടുണ്ട്. ഓണ പൂക്കളങ്ങൾക്കും, ആരാധനകൾക്കും പൂജകൾക്കും അവിഭാജ്യ ഘടകമാണ് പൂക്കൾ കൊണ്ടുള്ള ചമയങ്ങൾ. ഇതു പൂവിന് വിപണിയിൽ …

നബി(സ ) ദിനം:നാടെങ്ങും ആഘോഷവും,നബിദിന റാലികളും,ഗ്രാൻഡ് മൗലീദ് സദസ്സുകളും

മൊഗ്രാൽ:മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ അറബി മാസം(ഹിജ്റ വർഷം)റബീഉൽ അവ്വൽ 12ന് മുസ്ലിം മത വിശ്വാസികൾ ലോകമെമ്പാടും നബിദിനം ഈദ് മിലാദായി ആഘോഷിച്ചു.മീലാദ് നബി,മീലാദ് ശരീഫ്,ഈദ് മീലാദ് എന്നീ വിശേഷണങ്ങ ളായാണ് വിശ്വാസികൾ ഈ ദിവസം ആഘോഷിച്ച ത്.ഇസ്ലാമിക്‌ സുന്നി വിഭാഗമാണ്ആഘോഷത്തിന് നേതൃത്വം നൽകിയത് . റബ്ബിഉൽ അവ്വൽ മാസം പിറന്നത് മുതൽ നബിദിനാഘോഷ പരിപാടികൾക്ക് തുടങ്ങിതിരുന്നു. നബിയുടെ പിറവി ദിനമായ റബീഉൽ അവ്വൽ 12-നാണ് രാത്രി പള്ളികൾ കേന്ദ്രീകരിച്ച് ഗ്രാൻഡ് മൗലൂദ് സദസ്സുകൾ സംഘടിപ്പിച്ചത് . …

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്ജീവനം ജൻമദിനമരം നടൽ പദ്ധതി ആരംഭിച്ചു

ബേഡഡുക്ക : ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്ജീവനം ജൻമദിനമരം നടൽ പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമൻ ഫലവൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.കുറ്റിക്കോൽ ജീവനം ജൈവവൈവിധ്യ സമിതിയുടെ മാതൃകാപദ്ധതിയാണ് “ജൻമദിനത്തിന് ഒരു തൈ നടാം;പരിപാടി. മുന്നാട് സ്വസ്തി പകൽ വീട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമൻ ജീവനം അംഗമായ ലോഹിതാക്ഷൻ പെരിങ്ങാനത്തിൻ്റെ ജൻമദിനത്തിൻ്റെ ഭാഗമായി ഒരു ചിക്കു വൃക്ഷത്തൈ നട്ടാണ് ഉദ്ഘാടനം ചെയ്തത്.ഭാവിയിലും ജീവനം അംഗങ്ങളുടെ ജൻമദിനത്തിന് മരത്തൈകൾ നട്ട് പദ്ധതി വ്യാപകമാക്കാൻ തീരുമാനിച്ചു.കുറ്റിക്കോൽ പഞ്ചായത്ത് …

ചായ്യോത്ത് വര്‍ണ്ണവസന്തം: ചെണ്ടുമല്ലി വിളവെടുത്തു

നീലേശ്വരം: ചായ്യോം കുണ്ടാരത്തെ സൗഹൃദ പുരുഷ സ്വയം സഹായ സംഘം ഒരുക്കിയ ചെണ്ടുമല്ലി തോട്ടം ജനശ്രദ്ധ നേടുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു പൂക്കളം പദ്ധതിയുടെ ഭാഗമായി കിനാനൂര്‍ കൃഷിഭവന്‍ മുഖേനയാണ് കൃഷിയിറക്കിയത്. നിരവധി ആളുകള്‍ സെല്‍ഫി എടുക്കാനും പൂക്കളെ കാണാനും ഇവിടെ എത്തുന്നുണ്ട്. ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉദ്ഘാടനം കിനാനൂര്‍ കൃഷി ഓഫീസര്‍ ജെ.ജിജി നിര്‍വഹിച്ചു. സൗഹൃദ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് അമ്പൂഞ്ഞി നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പത്തൊമ്പതാം …

ഭര്‍തൃമതിയെ കാണാതായി; റിയാസ് എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നതായി ബന്ധുക്കള്‍

തളിപ്പറമ്പ്: ഭര്‍തൃമതിയെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തളിപ്പറമ്പ് ഫാറൂഖ് നഗര്‍ റോഡിലെ 27 കാരിയെയാണ് ഈമാസം 21 മുതല്‍ കാണാതായത്. ഒരു കുട്ടിയുടെ മാതാവായ യുവതി തളിപ്പറമ്പ മദ്രസക്ക് സമീപത്തെ റിയാസ് എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫാണ്. ഇരുവരും വിദേശത്തേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം നേരത്തെയും സമാനരീതിയില്‍ ഒളിച്ചോടാന്‍ ശ്രമിച്ചയാളാണ് വിവാഹിതനായ ഈ യുവാവ്. ഇയാള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള …

നെട്ടണിഗെ മഹാലിംഗേശ്വ ക്ഷേത്രത്തില്‍ കവര്‍ച്ച

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശസ്തമായ ബെള്ളൂർ, നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ കവര്‍ച്ച. ചുറ്റമ്പലത്തിന്റെ വാതില്‍ തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ശ്രീ കോവിലിനു മുന്നില്‍ ഉണ്ടായിരുന്ന ഭണ്ഡാരം കൈക്കലാക്കിയാണ് സ്ഥലം വിട്ടത്. പ്രസ്തുത ഭണ്ഡാരം പിന്നീട് ക്ഷേത്രത്തിനു സമീപത്ത് റോഡരുകിൽ ഉപേക്ഷിച്ചാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഭണ്ഡാരത്തിന്റെ പൂട്ട് പൊളിക്കാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ മേല്‍ശാന്തി എത്തിയപ്പോഴാണ് ഭണ്ഡാരം കാണാനില്ലാത്ത വിവരം അറിഞ്ഞത്. ക്ഷേത്ര ഭാരവാഹികള്‍ സ്ഥലത്തെത്തി പൊലീസില്‍ പരാതി നല്‍കി. ആദൂര്‍ എസ്‌ഐയും സംഘവും സ്ഥലത്തെത്തി …

തിരുവനന്തപുരത്തേക്കോടുന്ന സ്പെഷ്യൽ ട്രെയിനിൽ മംഗളൂർക്കുള്ള യാത്രക്കാർ കയറിക്കൊള്ളാൻ റെയിൽവേ അറിയിപ്പ്

കാസർകോട് : തിരുവനന്തപുരത്തേക്കു പോകുന്ന ട്രയിനിൽ മംഗലാപുരത്തേക്കു പോകേണ്ട യാത്രക്കാർ കയറിക്കൊളളാൻ കാസർകോട് റയിൽവേ സ്റ്റേഷന്റെ ആഹ്വാനം. ഇതുമൂലം ടിക്കറ്റ് റിസർവ് ചെയ്തു ട്രയിൻ കാത്തു നിന്ന ശുദ്ധാത്മാക്കളായ യാത്രക്കാരിൽ പലരും ട്രയിൻ പ്ലാറ്റ്ഫോമിലെത്തിയപ്പോൾ മാറിനിന്നു . നാമമാത്രമായ യാത്രക്കാരുമായി സ്പെഷ്യൽ ട്രയിൻ കൂകി വിളിച്ചോടി.ഓണാഘോഷത്തിനു യാത്രക്കാരുടെ സൗകര്യത്തിനു റയിൽവെ ഏർപ്പെടുത്തിയ പ്രത്യേക ട്രയിൻ റയിൽ വെ ജീവ നക്കാരുടെ അവഗണനയും അലംഭാവവും മൂലം വിപരീത ഫലം ചെയ്തു. ഇന്നു രാവിലെ മംഗലാപുരത്തു നിന്ന്എട്ടുമണിക്കു പുറപ്പെട്ട് എട്ടരക്കു …

വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ കൊണാര്‍ക്ക് അക്യുമുലേറ്റര്‍സ് ഉടമ വേലു ബാബു അന്തരിച്ചു

കാസര്‍കോട്: വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ കൊണാര്‍ക്ക് അക്യുമിലേറ്റര്‍സ് ഉടമ അണങ്കൂര്‍, നെല്‍ക്കള റോഡിലെ വേലു ബാബു (82) അന്തരിച്ചു.ഭാര്യ: ചന്ദ്രമതി. മക്കള്‍: രജിത്ത്, രാജേഷ്, രേഷ്മ, വിശ്വജിത്ത്. മരുമക്കള്‍: മമത, അഷിത, അനില്‍. സഹോദരങ്ങള്‍: രാധ, വള്ളി, പരേതരായ സഹദേവന്‍, രാമകൃഷ്ണന്‍, ശ്രീധരന്‍.