പയ്യന്നൂര്‍: കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തലവന്‍ അറസ്റ്റില്‍. ആസാം, നാഗൂരിലെ ഐനുല്‍ഹഖി(28)നെയാണ് തളിപ്പറമ്പ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇപി വിപിന്റെ നേതൃത്വത്തില്‍ അറസറ്റു ചെയ്തത്. ഇയാളില്‍ നിന്ന് 1.10 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗമായ പ്രിവന്റീവ് ഓഫീസര്‍ കെ മുഹമ്മദ് ഹാരിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ്, മന്നയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാൾ അറസ്റ്റിലായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കിലോ കണക്കിന് കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് വിതരണം ചെയ്യുകയാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.







