മുംബൈയിലെ കാസര്‍കോട് പ്രവാസികളുടെ സംഗമം 29ന്

കാസര്‍കോട്: കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ നിന്നുള്ള മുംബൈയിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസികളെ ഒരുമിപ്പിക്കുന്ന മുംബൈ-കാസര്‍കോട് കൂട്ടായ്മയുടെ രണ്ടാമത് മെഗാ
ഫാമിലി ഗെറ്റ് ടുഗദര്‍ നവംബര്‍ 29ന് മുംബൈയിലെ അഞ്ജുമന്‍-ഇ-ഇസ്ലാം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
മുംബൈയിലെ കാസര്‍കോട് പ്രവാസികള്‍ക്കിടയില്‍ സൗഹൃദവും ഐക്യവും സഹകരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മ, ചുരുങ്ങിയ കാലയളവിനുള്ളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു.
2024 ഒക്ടോബര്‍ 14ന് വാട്‌സ്ആപ്പ് കൂട്ടായ്മയായി തുടക്കം കുറിച്ച സംഘടന, 2025 ജനുവരി 12-ന് നെരുളില്‍ സംഘടിപ്പിച്ച പ്രഥമ സംഗമത്തിലൂടെ മുംബൈയിലെ കാസര്‍കോട് പ്രവാസികളുടെ വലിയൊരു ഒത്തുചേരലിന്
വേദിയൊരുങ്ങി. ഒന്നാം സംഗമത്തിന്റെ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ വിപുലമായ പരിപാടികളോടെ രണ്ടാം സീസണ്‍ സംഘടിപ്പിക്കുന്നത്.
പ്രവാസി സമൂഹത്തെ ഒന്നിപ്പിക്കുന്നതിനൊപ്പം സാമൂഹിക സേവനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, നിര്‍ധനര്‍ക്കുള്ള ചികിത്സാ സഹായം തുടങ്ങിയ മേഖലകളിലും കൂട്ടായ്മ സജീവമായി ഇടപെടുന്നുണ്ട്.
സംഗമത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍, പൊതുസമ്മേളനം, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. മുംബൈയിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്ന മൂന്ന് മണ്ഡലങ്ങളിലെയും പ്രവാസികള്‍ക്ക് പരസ്പരം പരിചയപ്പെടാനും
സൗഹൃദങ്ങള്‍ പുതുക്കാനും നാടിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാനും സംഗമം അവസരമൊരുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആയംപാറയുടെ അഭിമാനമായികെ.സംഗീത് നാളെഎസ് ഐ തൊപ്പിയണിയും; ഗ്രാമത്തില്‍ നിന്നു ആദ്യമായി എസ്‌ഐ യാകുന്ന യുവാവിന് കരുത്തായത് വോളിബോളും എന്‍സിസിയും, പാസിംഗ് ഔട്ട് പരേഡിന് സാക്ഷ്യം വഹിക്കാന്‍ സുഹൃത്തുക്കളും കുടുംബവും തൃശൂരിലേക്ക്
Scroll to top

You cannot copy content of this page