കാസർകോട്:യാത്രക്കാരുടെ സൗകര്യാർത്ഥം നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ജനകീയാവശ്യത്തിനു കേന്ദ്ര സർക്കാർ അംഗീകാരം. ഇത് സംബന്ധിച്ച് താൻ നൽകിയ കത്ത് പരിഗണിച്ച് രണ്ട് പ്രധാന ട്രെയിനുകൾക്ക് കൂടി നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു- കേന്ദ്ര മന്ത്രി സുരേഷ് ഗോപി വെളിപ്പെടുത്തി.
11097/11098 പൂനെ – എറണാകുളം പൂർണ്ണ എക്സ്പ്രസ്സ്,
16621/16622 രാമേശ്വരം – മംഗളൂരു സെൻട്രൽ എക്സ്പ്രസ്സ് എന്നീ ട്രയിനുകൾക്കാണു നിലേശ്വരത്ത് പുതുതായി സ്റ്റോപ്പനുവദിച്ചതെന്നു കേന്ദ്ര റയിൽവെ മന്ത്രി , മന്ത്രി സുരേഷ് ഗോപിയെ അറിയിച്ചു.
താൻ ഉന്നയിച്ച ഈ ആവശ്യം അനുഭാവപൂർവ്വം അനുവദിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിനെയും അദ്ദേഹം ഹാർദ്ദമായി അനുമോദിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾക്കും നാടിന്റെ വികസനത്തിനും എപ്പോഴുംകേന്ദ്രസർക്കാരിനൊപ്പം ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ അഭ്യർത്ഥന മാനിച്ചാണ് രണ്ടു ദീർഘാദൂര ട്രയിനുകൾക്ക് നീലേശ്വരത്തു സ്റ്റോപ്പ് അനുവദിച്ചതെന്നു രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചു താൻ നൽകിയ നിവേദനത്തിനു കേന്ദ്ര റെയിൽവേ മന്ത്രിയും , രാജ്യസഭാംഗമായ സി.സദാനന്ദൻ മാസ്റ്ററും നൽകിയ അറിയിപ്പ് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.എൽ. അശ്വിനിയും വെളിപ്പെടുത്തിയിരുന്നു.







