കാസര്‍കോട്: അരനൂറ്റാണ്ടിനു മുമ്പ് പഠനം കഴിഞ്ഞ് സ്കൂളിനോട് വിട പറഞ്ഞ് വേർപിരിഞ്ഞു പോയവര്‍ പഴയ സ്കൂള്‍ മുറ്റത്ത് വീണ്ടും ഒത്തുകൂടി. കുമ്പളപ്പള്ളി കരിമ്പില്‍ സ്കൂളിലാണ് അപൂര്‍വ്വമായ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നത്.
1964ല്‍ സ്ഥാപിതമായ സ്കൂളിലെ 1969, 1970, 1971 ബാച്ച് വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം ഗൃഹാതുരമായ ഓര്‍മ്മകള്‍ അയവിറക്കി വീണ്ടും ഒത്തുകൂടിയത്. സംഗമം റിട്ട. ഡിഇഒ പി.ശ്രീധരന് ഉദ്ഘാടനം ചെയ്തു. കെ. മോഹനന് ആധ്യക്ഷം വഹിച്ചു. സ്കൂള്‍ മാനേജര്‍ സുശീല നാരായണന് മുഖ്യാതിഥിയായി. ടി.പി അപ്പുക്കുട്ടന്, സി.കെ പത്മനാഭന്, പിഎന്‍ ജോയ് സംസാരിച്ചു. കെ. കുഞ്ഞിരാമന് സ്വാഗതവും കെ.വി ബാല കൃഷ്ണന് നന്ദിയും പറഞ്ഞു.







