പറന്നുയരുന്നതിനിടയില്‍ വിമാനത്തില്‍ തീപ്പൊരി; പൈലറ്റ് അടിയന്തിര ബ്രേക്കിട്ടു, മംഗ്‌ളൂരുവില്‍ ഒഴിവായത് വന്‍ ദുരന്തം, വിമാനത്തില്‍ വിഐപികള്‍ ഉള്‍പ്പെടെ 229 യാത്രക്കാരും 7 ജീവനക്കാരും

മംഗ്‌ളൂരു: പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് മംഗ്‌ളൂരുവില്‍ വന്‍ വിമാനദുരന്തം ഒഴിവായി. ഇന്നലെ (തിങ്കള്‍) വൈകുന്നേരം 6.10 മണിയോടെയാണ് സംഭവം. മംഗ്‌ളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ബംഗ്‌ളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് അപകടത്തില്‍ നിന്നു തലനാരിഴക്ക് രക്ഷപ്പെട്ടത്. പറന്നുയരാന്‍ റണ്‍വേയില്‍ 100 മീറ്റര്‍ മാത്രം ബാക്കിയിരിക്കെ വിമാനത്തിന്റെ താഴെ ഭാഗത്ത് തീപ്പൊരി ഉണ്ടാവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് സഡന്‍ ബ്രേക്കിടുകയായിരുന്നുവെന്ന് പറയുന്നു. ഇതേ തുടര്‍ന്ന് വിമാനത്തിന്റെ ഒരു ടയര്‍ പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തെ തുടര്‍ന്ന് വിമാനത്തെ ബേയിലേക്ക് തിരികെ കൊണ്ടുവന്നു യാത്രക്കാര്‍ക്ക് താമസസൗകര്യമൊരുക്കി. പിന്നീട് രാത്രി 11.30ന് പകരം വിമാനം എത്തിച്ചാണ് യാത്രക്കാരെ ബംഗളൂരുവിൽ എത്തിച്ചത്. അപകടത്തില്‍പ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ ബിജെപി നേതാവും മുന്‍ എംപിയുമായ നളീന്‍ കുമാര്‍ കട്ടീല്‍, മഞ്ജുള എംഎല്‍എ, ഒരു ജഡ്ജി തുടങ്ങി നിരവധി വിഐപികളാണ് യാത്രക്കാരായി ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page