ജില്ലാ പഞ്ചായത്ത് അംഗത്തെ സ്കൂൾ ശിലാഫലകത്തിൽ നിന്ന് തൂത്തുകളഞ്ഞു; അംഗഡിമുഗറിൽ പ്രതിഷേധം ഉരുണ്ടുകൂടുന്നു

കാസർകോട്: ജില്ലാ പഞ്ചായത്ത് അംഗത്തെ സർക്കാർ പരിപാടിയുടെ ശിലാഫലകത്തിൽ നിന്ന് തൂത്തുകളഞ്ഞു !അംഗടിമുഗർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ഉദ്ഘാടന ശിലാ ഫലകത്തിൽ നിന്നാണ് ജില്ലാ പഞ്ചായത്ത് അംഗവും ഡിസിസി ജനറൽ സെക്രട്ടറിയുമായ സോമശേഖര ജെ. എസിന്റെ പേര് അതീവ സൂക്ഷ്മതയോടെ മായിച്ചു കളഞ്ഞത്.ഫലകത്തിലെ മറ്റൊരു പേരിനും തേയ്മാനം സംഭവിക്കാത്ത തരത്തിലാണ് സോമശേഖരന്റെ പേര് മായിച്ചത്. കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ഫലകത്തിലാണ് അതിസമർത്ഥരായ ആർട്ടിസ്റ്റുകൾ കൈപ്രയോഗം നടത്തിയത് …

ഇടതു ഭരണം ശമ്പളപരിഷ്‌കരണവും ക്ഷാമബത്തയും ഇല്ലാതാക്കി:എൻ.ജി.ഒ. അസോ.

കാസർകോട് : ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണവും ക്ഷാമബത്തയും ഇല്ലാതാക്കിയതാണ്ഇടതു ഭരണo ജീവനക്കാർക്കു നൽകിയ സംഭാവനയെന്നു എൻ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറി മോബിഷ് പി തോമസ്സ് പറഞ്ഞു.ഇതിനു എൽ.ഡി.എഫ് മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷൻ കാസർകോട് ബ്രാഞ്ച് കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രതീഷ് ബന്തടുക്ക അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം , ജില്ലാ പ്രസിഡൻ്റ് എ.ടി.ശശി, സംസ്ഥാന കമ്മിറ്റിയംഗം എം.ബി. ജയപ്രകാശ് ആചാര്യ, ജില്ലാ സെക്രട്ടറി വി.ടി.പി.രാജേഷ്, ട്രഷറർ വി.എം.രാജേഷ്, മാധവൻ നമ്പ്യാർ, രതി , …

പ്രധാനമന്ത്രിയെയുംമരിച്ചുപോയ മാതാവിനെയും അവഹേളിച്ചവർക്കെതിരെ കേസെടുക്കണം: ബി.ജെ.പി.കുമ്പള മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള പോലീസിനു പരാതി നൽകി

കുമ്പള:പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മരിച്ചുപോയമാതാവിനെയും നിന്ദ്യമായ രീതിയിൽ അവഹേളിച്ച ഝാൻസി മണി ദാസിനെതിരെ കേസെടുക്കണമെന്ന് ബിജെപി കുമ്പളമണ്ഡലം കമ്മിറ്റി കുമ്പള പോലീസിനോട് ആവശ്യപ്പെട്ടു. കുമ്പള മണ്ഡലം പ്രസിഡണ്ട് വിക്രം പൈ, സംസ്ഥാന നേതാക്കളായ വി. രവീന്ദ്രൻ, സതീഷ് ചന്ദ്ര ഭണ്ഡാരി, ഒബിസി മോർച ജില്ലാ പ്രസിഡണ്ട് കെ പി വത്സരാജ്, ജില്ലാ ജനറൽ സെക്രട്ടറി ദയാനന്ദ മുജങ്കാവ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി അനിൽ, മഹിളാമോർച ജില്ലാ ജനറൽ സെക്രട്ടറി പ്രേമലത എസ്, മണ്ഡലം വൈസ് പ്രേമാവതി, ഗ്രാമപഞ്ചായത്ത് …

ജഗദ്ഗുരു ആനെഗുണ്ടി മഹാസംസ്ഥാന സരസ്വതി പീഠം 22-ാമത് ചാതുർമാസ്യ വ്രതാചരണം നാളെ മുതൽ

ഉഡുപ്പി: കടപാടി–പടുകുട്യാർശ്രീമത് ജഗദ്ഗുരു ആനെഗുണ്ടി മഹാസംസ്ഥാന സരസ്വതി പീഠാധിപതി ജഗദ്ഗുരു കാളഹസ്തേന്ദ്ര സരസ്വതി സ്വാമികളുടെ 22-ാമത് ചാതുർമാസ്യ വ്രതാചരണം ജൂലൈ 29 മുതൽ സെപ്റ്റംബർ 26 വരെ നടക്കും. 29-ന് രാവിലെ ശ്രീകരാർച്ചിത ദേവതാപൂജ, ശ്രീ വിശ്വകർമ യജ്ഞം, ചാതുർമാസ്യ വ്രതസങ്കൽപം, ശ്രീ ഗുരുപാദുക പൂജ എന്നിവയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. ഉച്ചയ്ക്ക് ധാർമിക സമ്മേളനവും അനുഗ്രഹപ്രഭാഷണവും നടക്കും. ദുർഗ്ഗാ നമസ്കാര പൂജ, ഗുരുപാദുക പൂജ, ഭജന സങ്കീർത്തനം, ഉപന്യാസമാലിക, വൈദിക-സാംസ്കാരിക പരിപാടികൾ, പ്രസാദഭോജനം എന്നിവ എല്ലാദിവസവും …

ഡയ ലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ന്യൂറോളജി & ഓങ്കോളജി സെന്റർ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

കാസർകോട് :ഡയ ലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ മംഗളൂരു ആർ.വി.ആർ ന്യൂറോ-ഓങ്കോ സെന്ററിന്റെ സഹകരണത്തോടെ ആരംഭിച്ച ന്യൂറോളജി & ഓങ്കോളജി സെന്ററിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻഎം.പി, എം.എൽ.എ. മാരായകല്ലട്ര മാഹിൻ, എ.കെ.എം. അഷ്റഫ്, ഗോവിന്ദൻ പള്ളിക്കാപ്പിൽ, മുനിസിപ്പൽ ചെയർപേഴ്സൺ ഷാഹിന, വൈസ് പ്രസിഡന്റ്‌ കെ. എം ഹനീഫ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഷ്‌റഫ്‌ കാർലെ,അൻവർ കോളിയടുക്കം തുടങ്ങി ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രമുഖരും പങ്കെടുത്തു.ഇതോടനുബന്ധിച്ച് ജില്ലയിലെ ആദ്യത്തെ വെർട്ടിഗോ ലാബിന്റെ ഉദ്ഘാടനവും ഉണ്ടായിരുന്നു. …

ഇന്ത്യന്‍ നാവിക സേനയുമായി ധാരണാപത്രം ഒപ്പുവെച്ച് കേരള കേന്ദ്ര സര്‍വകലാശാല : അക്കാദമിക-ഗവേഷണ സഹകരണം ശക്തിപ്പെടുത്തും

പെരിയ: അക്കാദമിക-ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കേരള കേന്ദ്ര സര്‍വകലാശാലയും ഇന്ത്യന്‍ നാവികസേനയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. ഗോവയിലെ നേവല്‍ വാര്‍ കോളേജില്‍ നടന്ന ചടങ്ങില്‍ കേരള കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍ കുമാറും ഇന്ത്യന്‍ നാവികസേന നേവല്‍ ഹിസ്റ്ററി ഡിവിഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് കമാന്‍ഡര്‍ കലേഷ് മോഹനനും ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് പ്രൊഫ. സിജിന്‍ കുമാര്‍ എ.വി, റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സെല്‍ ഡയറക്ടര്‍ ഡോ. ഇ. …

പന്തയം വച്ചു ചിറയില്‍ നീന്താനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മൃതദേഹം സ്‌കൂബാ ടീം മുങ്ങിയെടുത്തു

കൊല്ലം: കൂട്ടുകാരുമായി പന്തയം വച്ച് ചിറയില്‍ നീന്താനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച വൈകിട്ട് ചിറയില്‍ മുങ്ങിയ യുവാവിന്റെ മൃതദേഹം സ്‌കൂബാ ടീം ഇന്ന് രാവിലെ മുങ്ങിയെടുത്തു.കൊല്ലം ചക്കുവള്ളി പള്ളിശേരിക്കല്‍ ചിറക്കടുത്തെ ബാബുവാണ് വീട്ടിനടത്തുള്ള ചിറയില്‍ മുങ്ങി മരിച്ചത്. വിസ്തൃതമായ ചിറയുടെ ഒരു കരയില്‍ നിന്ന് നീന്തി മറുകരയില്‍ തൊട്ട ശേഷം തിരിച്ചു നീന്തിയെത്താമെന്നായിരുന്നു പന്തയമെന്നു പറയുന്നു. അതനുസരിച്ചു നീന്തല്‍ തുടങ്ങി. അധികം താമസിയാതെ മഴയില്‍ നിറഞ്ഞു കിടന്ന കുളത്തില്‍ മുങ്ങുകയും ചെയ്തു.ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ നാട്ടുകാരെക്കൂട്ടി തിരച്ചില്‍ …

പദ്ധതി വിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധം; എല്‍ഡിഎഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതി വിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി.മാര്‍ച്ച് കാഞ്ഞങ്ങാട് എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ ആധ്യക്ഷം വഹിച്ചു.ഇടത് മുന്നണി ജില്ലാ കണ്‍വീനര്‍ കെ.പി.സതീഷ് ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് റഫീഖ്, സിഎച്ച് കുഞ്ഞമ്പു, കെ,വി കുഞ്ഞിരാമന്‍, കുര്യാക്കോസ്, വിപി ബാബു, പി.വി …

നാലു ദിവസം മുമ്പ് ആലുവയില്‍ നിന്നു കാണാതായ 12കാരിയുടെ ഫോണ്‍ റേഞ്ച് കാസര്‍കോട്ട്; പിന്നീട് മംഗലാപുരം ലൊക്കേഷനില്‍

ആലുവ: ആലുവയില്‍ നിന്നു നാലു ദിവസം മുമ്പ് കാണാതായ 12കാരിയുടെ ഫോണ്‍ കാസര്‍കോട്ട് ഓണായി. ഉടന്‍ ഓഫാക്കിയ ഫോണിന്റെ ലൊക്കേഷന്‍ പിന്നെ മംഗലാപുരം കാണിച്ചു. തുടര്‍ന്ന് മുംബൈയില്‍ ആലുവ കരുമാല്ലൂര്‍ സ്വദേശിനിയായ 12കാരിയെ ശനിയാഴ്ചയാണ് കാണാതായത്. കൂട്ടുകാരില്‍ നിന്നു പുസ്തകം വാങ്ങാനെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു പോയതെന്നു പറയുന്നു. പോവുമ്പോള്‍ മാതാവിന്റെ മൊബൈല്‍ കയ്യിലെടുത്തിരുന്നു. കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തി. എന്നിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു.ഫോണ്‍ സ്വിച്ച് ഓഫാക്കി …

ചെറുവത്തൂര്‍, കൊത്തങ്കരയില്‍ മണ്ണിടിഞ്ഞു വീണു; മൂന്നു പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി

കാസര്‍കോട്: ചെറുവത്തൂര്‍-ചീമേനി റോഡിലെ കൊത്തങ്കരയില്‍ മണ്ണിടിഞ്ഞു വീണു. മണ്ണിനടിയിലായ മൂന്നു പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇന്ന് (ചൊവ്വ) ഉച്ചക്ക് 12 മണിയോടെയാണ് അപകടം. വീടു നിര്‍മ്മാണ സ്ഥലത്തിനു സമീപത്തെ മണ്ണ് ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. വീടു നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മൂന്നു തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സും പൊലീസുകാരും നാട്ടുകാരും നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൂന്നു പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞു വരുന്നതേയുള്ളു.

മംഗലാപുരത്തേക്ക് മലയോര ഹൈവേയിലൂടെ സ്റ്റേറ്റ് ബസ് സർവീസ് ആരംഭിക്കണം: കേരള കോൺഗ്രസ്

കാസർകോട്: കാസർകോട്ട് നിന്നും മംഗലാപുരത്തേക്ക് മലയോര ഹൈവേ വഴി കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടുമലയോര ഹൈവേയിലൂടെയുള്ള ബസ് സർവീസ് സാധാരണക്കാർക്ക് വളരെയധികം ഉപകാരപ്പെടുമെന്നും,സ്ത്രീകൾക്കായുള്ള പ്രിയദർശിനി സൗജന്യ യാത്ര മലയോരത്തുള്ളവർക്ക് ലഭിക്കുന്നതിനുള്ള സൗകര്യവും ലഭിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ജോർജ് പൈനാപ്പിള്ളി അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ കെ.യു മാത്യു,പ്രിൻസ് ജോസഫ്, നിസ്സാം ഫലാഹ്,ബാലഗോപാലൻ പെരളത്ത് ,രാഘവ ചേരാൽ …

ഇന്ത്യൻ-അമേരിക്കൻ വ്യവസായ പ്രമുഖ രേവതി അദ്വൈതി സാമ്പത്തിക ശേഷി യില്ലാത്ത മികച്ച വിദ്യാർത്ഥിനിക്ക് 1 ദശലക്ഷം ഡോളർ (8.3 കോടി രൂപ) സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു

പി പി ചെറിയാൻ പിലാനി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കികളായ വിദ്യാർത്ഥിനികൾക്കായി പ്രമുഖ ഇന്ത്യൻ-അമേരിക്കൻ വ്യവസായ പ്രമുഖയും ഫോർച്യൂൺ 500 കമ്പനിയായ ‘ഫ്ലെക്സിന്റെ’ സി.ഇ.ഒയുമായ രേവതി അദ്വൈതി 1 ദശലക്ഷം ഡോളറിന്റെ (ഏകദേശം 8.3 കോടി രൂപ) സ്‌കോളർഷിപ്പ് ഫണ്ട് പ്രഖ്യാപിച്ചു. താൻ പഠിച്ച ബിറ്റ്സ് പിലാനിയിലെ  2026-ലെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കവെയാണ് പൂർവ്വ വിദ്യാർത്ഥിനിയായ രേവതി ഈ വൻ തുക വാഗ്ദാനം ചെയ്തത്.  രേവതി അദ്വൈതിയും ഭർത്താവ് ജീവൻ മുൽഗുണ്ടും ചേർന്ന് തങ്ങളുടെ അമ്മമാരുടെ …

ഇന്ത്യൻ-അമേരിക്കൻ ഡോ. രവി തഥാനിയെ സീഡാർസ്-സിനായ് ഹോസ്പിറ്റലിന്റെ ആദ്യ ‘ചീഫ് ഫിസിഷ്യൻ എക്സിക്യൂട്ടീവ്’ ആയി നിയമിച്ചു

പി പി ചെറിയാൻ ലോസ് ആഞ്ചലസ്: പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ നെഫ്രോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. രവി തഥാനിയെ സീഡാർസ്-സിനായ്  മെഡിക്കൽ സെന്ററിന്റെ ആദ്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ചീഫ് ഫിസിഷ്യൻ എക്സിക്യൂട്ടീവ്, ഡീൻ ഓഫ് ദ മെഡിക്കൽ ഫാക്കൽറ്റി എന്നീ പദവികളിലേക്ക് നിയമിച്ചു. സെപ്റ്റംബർ 1-ന് അദ്ദേഹം ചുമതലയേൽക്കും. സ്ഥാപനത്തിന്റെ ക്ലിനിക്കൽ പ്രവർത്തനങ്ങൾ, അക്കാദമിക് പ്രോഗ്രാമുകൾ, ഗവേഷണങ്ങൾ എന്നിവയുടെ സമ്പൂർണ്ണ മേൽനോട്ടം ഡോ. രവി തഥാനിക്കായിരിക്കും. നിലവിൽ സീഡാർസ്-സിനായിൽ ക്ലിനിക്കൽ അഫയേഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. …

ഭക്ഷ്യമേളയ്ക്കിടെ വെടിവെയ്പ് ; മൂന്ന് മരണം, നാല് പേര്‍ക്ക് പരിക്ക്

പി പി ചെറിയാന്‍ സീയാറ്റില്‍: യു.എസിലെ സീയാറ്റില്‍ സെന്ററില്‍ നടന്ന ‘ബൈറ്റ് ഓഫ് സീയാറ്റില്‍’ ഭക്ഷ്യമേളയ്ക്കിടെയുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 2 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൂന്ന് പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പരസ്പരം വെടിവെയ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു . ഏറ്റുമുട്ടലില്‍ 19-കാരനായ ജൂനിയര്‍ സിനികോ സെമോ സംഭവസ്ഥലത്തു മരിച്ചു. പരിക്കേറ്റ 56-കാരിയായ ആഷ്ലി വൈറ്റ്ഹെഡ് ആശുപത്രിയിലാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 15-കാരനായ ഒരു പ്രതിയെ …

മുള്ളേരിയയിലെ ആദ്യകാല ജീപ്പ് ഡ്രൈവര്‍ നാരായണ മണിയാണി അന്തരിച്ചു

കാസര്‍കോട്: മുള്ളേരിയ ടൗണിലെ ആദ്യകാല ജീപ്പ് ഡ്രൈവറായിരുന്ന ദേലംപാടി, മൈന്തപ്പാറയിലെ നാരായണ മണിയാണി (66) അന്തരിച്ചു. ഭാര്യ: ശോഭ. മക്കള്‍: നവീന്‍രാജ്, പുഷ്പരാജ്, ശില്‍പ. മരുമക്കള്‍: സുഷ്മിത, ലാവണ്യ, സനീഷ്. സഹോദരങ്ങള്‍: അപ്പക്കുഞ്ഞി മണിയാണി, ഗോപാലമണിയാണി, സരസ്വതി.

മൊഗ്രാൽ പുഴയോരത്തേയും, തീരത്തേയും മാലിന്യ നിക്ഷേപം: ജില്ല കളക്ടർ ഇടപെട്ടു; പരിശോധനയുമായി കുമ്പള പഞ്ചായത്ത്

കുമ്പള: മൊഗ്രാൽ പുഴയോരത്തെ കണ്ടൽക്കാടുകളിലേക്കും, ജലാശയത്തിലേക്കും വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നതായും, മൊഗ്രാൽ തീരത്ത് മാലിന്യങ്ങൾ വലിച്ചെറിഞ് കത്തിക്കുന്നതായും കൊപ്പളം ഫ്രണ്ട്സ് ക്ലബ് നൽകിയ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലംപരിശോധിച്ചു ഉടൻ നടപടിയെടുക്കാൻ കുമ്പള പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെത്തുടർന്നു കുമ്പള പഞ്ചായത്ത് ആരോഗ്യവകുപ്പ് വിഭാഗം സംഭവസ്ഥലം സന്ദർശിച്ചു. പുഴയോരത്ത് പ്ലാസ്റ്റിക് കവറിലാക്കി തള്ളിയ മാലിന്യങ്ങൾ ഹരിത കർമ്മ സേനാ അംഗങ്ങൾ മുഖേന പരിശോധിച്ചു.ക്ലബ്‌ പ്രതിനിധി ജലീൽ കൊപ്പളവും അനുഗമിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ …

സഹപാഠിക്കും ബന്ധുക്കള്‍ക്കുമൊപ്പം മൊബൈല്‍ ഫോണ്‍ ഷോപ്പിലേക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി

കാസര്‍കോട്: സഹപാഠിക്കും ബന്ധുക്കള്‍ക്കുമൊപ്പം കാസര്‍കോട്ടെ ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. ബദിയഡുക്ക, നെക്രാജെ, സ്വദേശിയായ15കാരനെയാണ് കാണാതായത്. ഇന്നലെ (തിങ്കള്‍) ഉച്ചക്ക് 2.30 മണി മുതലാണ് മകനെ കാണാതായതെന്ന് മാതാവ് ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മകന്റെ സഹപാഠിയായ വിദ്യാര്‍ത്ഥിക്കും പ്രസ്തുത കുട്ടിയുടെ ബന്ധുക്കള്‍ക്കും ഒപ്പം കാസര്‍കോട്ടെ ഒരു മൊബൈല്‍ ഷോപ്പിലേക്ക് പോയതാണെന്നും അതിന് ശേഷം തിരിച്ചെത്തിയില്ലെന്നും പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഡിവൈ.എസ്.പി മാര്‍ക്ക് വീണ്ടും സ്ഥലംമാറ്റം; കെ. വിനോദ് ബേക്കല്‍ ഡിവൈ.എസ്പി; സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ എം. സുനില്‍ കുമാര്‍, വിജിലന്‍സില്‍ വി.കെ .വിശ്വംഭരന്‍

കാസര്‍കോട്: ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കാസര്‍കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു മടങ്ങിയതിനു പിന്നാലെ ജില്ലയിലെ മൂന്നു ഡിവൈ.എസ്.പി മാര്‍ക്ക് വീണ്ടും സ്ഥലം മാറ്റം. കാസര്‍കോട് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്പിയായി നീലേശ്വരം സ്വദേശിയായ എം. സുനില്‍ കുമാറിനെ നിയമിച്ചു. നിലവില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ്. ആദ്യത്തെ സ്ഥലംമാറ്റ പട്ടികയിൽ സുനില്‍ കുമാറിനെ പാലക്കാട്ടേക്ക് മാറ്റിയിരുന്നു. ഇത് സേനക്ക് അകത്തുതന്നെ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിരുന്നു.ബേക്കല്‍ ഡിവൈഎസ്പിയായി നേരത്തെ വികെ വിശ്വംഭരനെയാണ് നിയമിച്ചിരുന്നത്. ഇതിനെതിരെ പെരിയ, കല്യോട്ടെ …