പലക അടിക്കുന്നതിനിടയില്‍ അപകടം; കോൺക്രീറ്റ് തൊഴിലാളി താഴേയ്ക്ക് വീണു മരിച്ചു

കാസര്‍കോട്: വീടിന്റെ കോണ്‍ക്രീറ്റിന് പലക അടിക്കുന്ന ജോലിക്കിടയില്‍ തൊഴിലാളി താഴേയ്ക്കു വീണു മരിച്ചു. കുമ്പള, കിദൂര്‍, പദേക്കല്ലിലെ പരേതനായ ബാബു പൂജാരിയുടെ മകന്‍ സുരേഷ് (49) ആണ് മരിച്ചത്. ഇന്നലെ (തിങ്കള്‍) വൈകുന്നേരം മഞ്ചേശ്വരം, മജിബയല്‍, കുത്‌വെയിലാണ് അപകടം. ജോലിക്കിടയില്‍ കാല്‍ വഴുതി താഴേയ്ക്കു വീണു ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മാതാവ്: ഗിരിജ. ഭാര്യ: ദിവ്യ. മകള്‍: ആരുഷി. സഹോദരങ്ങള്‍: മഹാലിംഗ, അശോക, ശാരദ, നാരായണ, കൃഷ്ണ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുഞ്ഞാമിന കൊലക്കേസ്: മുഖ്യപ്രതി അബ്ബാസ് അലിഅറസ്റ്റില്‍; കുടുക്കിയത് കാമുകിയുടെ ഫോണ്‍കോള്‍, രണ്ടു പ്രതികളെ ജാമ്യത്തില്‍ ഇറക്കിയ പള്ളിക്കര സ്വദേശികളെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങി ക്രൈം ബ്രാഞ്ച്
Scroll to top

You cannot copy content of this page