കാസര്‍കോട്: ഹൊസങ്കടി, കട്ടെ ബസാര്‍ സ്വദേശി കുവൈത്തില്‍ ജോലി സ്ഥലത്തു കുഴഞ്ഞുവീണു മരിച്ചു. ബി എം ഹൈമേഷ-വീണ ദമ്പതികളുടെ മകന് കിരണ്‍രാജ് (42) ആണ് മരിച്ചത്. മൃതദേഹം നാളെ (ബുധന്‍) നാട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. 20 വര്‍ഷമായി കുവൈത്തിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്ന കിരൺ രാജ് അഞ്ചു വര്‍ഷമായി മാനേജരായി ജോലി ചെയ്തുവരികയായിരുന്നു .
കഴിഞ്ഞ ദിവസം ജോലിക്കിടയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുടുംബസമേതം കുവൈത്തില്‍ കഴിയുന്ന കിരണ്‍രാജ് ജൂണ്‍ മാസത്തിലാണ് ഒടുവിൽ നാട്ടിലെത്തി തിരികെ പോയത്. സജീവ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന കിരണ്‍രാജിന്റെ അകാല വിടവാങ്ങല്‍ നാടിനെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി.







