കുമ്പള, കളത്തൂരിലെ വീടുകവര്‍ച്ച; കുപ്രസിദ്ധ കവർച്ചക്കാരൻ ഷട്ടര്‍ ജലീലിനെയും കൂട്ടാളിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കാസര്‍കോട്: കുമ്പള, കളത്തൂരില്‍ വീടു കുത്തിത്തുറന്ന് 9പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും കവര്‍ന്ന കേസിന്റെ തുടര്‍ അന്വേഷണത്തിനായി കുപ്രസിദ്ധ മോഷ്ടാവിനെയും കൂട്ടാളിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാലക്കാട്, ചിറ്റൂര്‍, അയിരൂര്‍, കൊളക്കപ്പറമ്പില്‍ ജലീല്‍ എന്ന ഷട്ടര്‍ ജലീല്‍ (36), കാസര്‍കോട്, ആലംപാടിയിലെ അബ്ദുല്‍ ലത്തീഫ് (46) എന്നിവരെയാണ് കുമ്പള പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.പെരിയ, നാലക്രയിലെ ഇ വി ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്നു ആറേകാല്‍ പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസിലാണ് ഇരുവരെയും ബേക്കല്‍ ഡിവൈ …